തിരുവനന്തപുരം: വയലാർ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയലാർ വർഷം 2025-26 ആചരണത്തിന്റെ ഭാഗമായി ഗാനസന്ധ്യ സംഘടിപ്പിച്ചു.
മാനവീയം വീഥിയിൽ ഗായകനും സംഗീത സംവിധായകനുമായ കാവാലം ശ്രീകുമാർ വയലാർ കവിത ആലപിച്ച് ഗാനസന്ധ്യ ഉദ് ഘാടനം ചെയ്തു. വയലാർ വർഷം സംഘാടക സമിതി വർക്കിംഗ് പ്രസിഡന്റ് ശാരദ മുരളീധരൻ, ജനറൽ കണ്‍വീനർ അഡ്വ. ബി. സതീശൻ, ഗായകൻ കല്ലറ ഗോപൻ, ജയമോഹൻ, രാഗതരംഗിണി സംഗീത കൂട്ടായ്മ ഭാരവാഹികളായ രാധാകൃഷ്ണൻ, പ്രസന്നകുമാർ, ബി.ആർ.സി. നായർ എന്നിവർ സംബന്ധിച്ചു.
തുടർന്ന് രാഗതരംഗിണി സംഗീത കൂട്ടായ്മയിലെ 20 ഗായകരുടെ നേതൃത്വത്തിൽ വയലാറിന്റെ അനശ്വര ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗാനസന്ധ്യ അരങ്ങേറി. മൂന്നാമത് ഗാനസന്ധ്യയായിരുന്നു ഇത്.