Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Musical Talent To

Europe

​ചെ​ൽട്ടൽഹാ​​മി​ലെ സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​വം​ബ​ർ 7ന് സം​ഗീ​ത​പ്ര​തി​ഭ​യു​ടെ സാ​ന്നി​ധ്യം; ക​ലാ​മേ​ള​യ്ക്ക് മാ​റ്റു​കൂ​ട്ടാ​ൻ സൗ​പ​ർ​ണി​ക നാ​യ​ർ എ​ത്തു​ന്നു

ബ്രി​ട്ട​ണി​ലെ പ്ര​ശ​സ്ത ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​യാ​യ Britain’s Got Talent ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മ​ല​യാ​ളി ഗാ​യി​ക സൗ​പ​ർ​ണി​ക നാ​യ​ർ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ സെ​ലി​ബ്രി​റ്റി അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ന​വം​ബ​ർ 07 ശ​നി​യാ​ഴ്ച ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ലെ ചെ​ൽ​റ്റ​ൻ​ഹാം ക്ലീ​വ് സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യി​ലാ​ണ് സൗ​പ​ർ​ണി​ക നാ​യ​ർ അ​തി​ഥി​യായെത്തുന്നത്.

കേ​ര​ള സ​ർ​ക്കാ​രി​ലെ സാം​സ്കാ​രി​ക, സി​നി​മ, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ, ബ്രി​ട്ടീ​ഷ് സം​ഗീ​ത​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച സൗ​പ​ർ​ണി​ക നാ​യ​രു​ടെ സാ​ന്നി​ധ്യം യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് യു​വ​ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കും ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും.

പ​ത്താം വ​യ​സി​ൽ Britain’s Got Talent 2020 വേ​ദി​യി​ലെ​ത്തി​യ സൗ​പ​ർ​ണി​ക, The Greatest Showman എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത ഗാ​ന​മാ​യ ‘Never Enough’ ആ​ല​പി​ച്ച് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും പ്രേ​ക്ഷ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ആ ​പ്ര​ക​ട​നം 150 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക​ൾ നേ​ടി​യ​താ​യാ​ണ് സൗ​പ​ർ​ണി​ക​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വ​ച​രി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ എ​ത്താ​നും ഈ ​മ​ല​യാ​ളി ബാ​ല​പ്ര​തി​ഭ​യ്ക്ക് സാ​ധി​ച്ചു.

BBC One സം​പ്രേ​ഷ​ണം ചെ​യ്ത Michael McIntyre’s Big Show എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യും സൗ​പ​ർ​ണി​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ പ​ല്ലാ​ഡി​യം തി​യേ​റ്റ​റി​ൽ ‘I Dreamed a Dream’ ആ​ല​പി​ച്ച സൗ​പ​ർ​ണി​ക​യ്ക്ക് സ​ദ​സ്സി​ന്റെ എ​ഴു​ന്നേ​റ്റു​നി​ന്നു​ള്ള ക​ര​ഘോ​ഷം ല​ഭി​ച്ചു. പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ‘Unexpected Star’ എ​ന്ന നേ​ട്ട​വും സൗ​പ​ർ​ണി​ക സ്വ​ന്ത​മാ​ക്കി.

സം​ഗീ​ത​രം​ഗ​ത്തി​നു പു​റ​മെ മ്യൂ​സി​ക്ക​ൽ തി​യേ​റ്റ​റി​ലും സൗ​പ​ർ​ണി​ക ത​ന്റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബ്രി​ട്ട​നി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ School of Rock മ്യൂ​സി​ക്ക​ൽ പ്രൊ​ഡ​ക്ഷ​നി​ൽ ‘ടോ​മി​ക’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സൗ​പ​ർ​ണി​ക, അ​ഭി​ന​യ​ത്തി​ലും ഗാ​നാ​ലാ​പ​ന​ത്തി​ലും ഒ​രു​പോ​ലെ ശ്ര​ദ്ധ നേ​ടി.

2025ൽ ​ബ്രി​ട്ട​നി​ലെ പ്ര​മു​ഖ സം​ഗീ​ത​പ​രി​പാ​ടി​യാ​യ Young Voices-ൽ ​പ്ര​ത്യേ​ക അ​തി​ഥി ക​ലാ​കാ​രി​യാ​യി പ​ങ്കെ​ടു​ത്ത സൗ​പ​ർ​ണി​ക, ല​ണ്ട​നി​ലെ O2 അ​രീ​ന, മാ​ഞ്ച​സ്റ്റ​റി​ലെ Co-op Live, വെം​ബ്ലി​യി​ലെ OVO അ​രീ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ​സ്ത വേ​ദി​ക​ളി​ലാ​യി 33 സം​ഗീ​ത​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ലെ സൗ​പ​ർ​ണി​ക​യു​ടെ സാ​ന്നി​ധ്യം യു​വ​ഗാ​യി​ക​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യി.

നി​ല​വി​ൽ ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന സൗ​പ​ർ​ണി​ക നാ​യ​ർ പ്ര​ശ​സ്ത​മാ​യ The BRIT School-ലാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. കേ​ര​ളീ​യ വേ​രു​ക​ളോ​ടു​ള്ള ആ​ത്മ​ബ​ന്ധം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ബ്രി​ട്ടീ​ഷ് സം​ഗീ​ത​ലോ​ക​ത്ത് ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ന്ന ഈ ​യു​വ​ഗാ​യി​ക, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പു​തു​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​ണ്.

ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്കോ​ട്ട്ല​ൻ​ഡ്, നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റ്റി അ​റു​പ​തി​ലേ​റെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള, പ്ര​വാ​സ​ലോ​ക​ത്തെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന റീ​ജ​ണ​ൽ ക​ലാ​മേ​ള​ക​ളി​ൽ വി​ജ​യി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ് ദേ​ശീ​യ വേ​ദി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ചെ​റു​പ്രാ​യ​ത്തി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ക​ഴി​വ് തെ​ളി​യി​ച്ച് അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന സൗ​പ​ർ​ണി​ക നാ​യ​ർ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ അ​തി​ഥി​യാ​യി എ​ത്തു​ന്ന​ത്, മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.

യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ​നി​ന്ന് വ​ള​ർ​ന്നു​വ​ന്ന് അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത​വേ​ദി​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച സൗ​പ​ർ​ണി​ക നാ​യ​രു​ടെ സാ​ന്നി​ധ്യം പ​തി​നേ​ഴാ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജണിന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ചെ​ൽ​ട്ടൽ​ഹാ​മി​ൽ ന​ട​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള ച​രി​ത്ര​വി​ജ​യ​മാ​ക്കാ​നു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ന്ത​രി​ച്ച പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ട​ൻ സ​ലിം​കു​മാ​റി​ന്റെ സ്മ​ര​ണാ​ർ​ത്ഥം നാ​മ​ക​ര​ണം ചെ​യ്ത സ​ലിം​കു​മാ​ർ ന​ഗ​ർ ന​വം​ബ​ർ ഏഴിന് ​യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക സം​ഗ​മ​വേ​ദി​യാ​യി മാ​റും.

കേ​ര​ള​ത്തി​ന്‍റെ ക​ലാ​പാ​ര​മ്പ​ര്യ​വും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പു​തു​ത​ല​മു​റ​യു​ടെ ക​ഴി​വു​ക​ളും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ക​ലാ​പ്രേ​മി​ക​ളെ​യും യു​ക്മ പ്ര​വ​ർ​ത്ത​ക​രെ​യും ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്മ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, ദേ​ശീ​യ ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ്മി​ത തോ​ട്ടം (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ണ്ണി​മോ​ൻ മ​ത്താ​യി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റെ​യ്മോ​ൾ നി​ധീ​രി (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), പീ​റ്റ​ർ താ​ണോ​ലി​ൽ (ജോ​യി​ന്റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up