Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Must Be Paid

Idukki

മൂ​ന്നാ​റി​ലി​റ​ങ്ങാ​ൻ ജൂ​ലൈ മു​ത​ൽ ഹ​രി​ത സെ​സ് അ​ട​യ്ക്ക​ണം

മൂ​ന്നാ​ർ: മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന് ജൂ​ലൈ മു​ത​ൽ ഹ​രി​ത സെ​സ് ഈ​ടാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തു ന​ട​പ​ടി​തു​ട​ങ്ങി. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന് ഒ​രു വ​ർ​ഷം മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ര​ണ്ടു കോ​ടി​യോ​ളം രൂ​പ ചെ​ല​വാ​കു​ന്നു​ണ്ട്.

ഇ​തി​ന്, പ​ഞ്ചാ​യ​ത്ത് ത​ന​തു ഫ​ണ്ടി​ൽ​നി​ന്ന് പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രി​ത സെ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. സ​ഞ്ചാ​രി​ക​ൾ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ഇ​തി​ലൂ​ടെ ത​ട​യാ​നാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ക​ണ​ക്കു കൂ​ട്ടു​ന്നു.

ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നാ​റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്ത് ഹ​രി​ത ചെ​ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ പ​ഴ​യ മൂ​ന്നാ​ർ ഹെ​ഡ് വ​ർ​ക്സ് ഡാം, ​മൂ​ന്നാ​ർ - തേ​നി, മൂ​ന്നാ​ർ - ഉ​ടു​മ​ൽ​പേ​ട്ട എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക​ളി​ലു​മാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളി​ൽ ഏ​റി​യ പ​ങ്കും ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​വ​രു​ന്ന പാ​ത​യി​ലൂ​ടെ​യാ​ണ് മൂ​ന്നാ​റി​ലെ​ത്തു​ന്ന​തെ​ന്ന​തി​നാ​ലാ​ണ് ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ടോ​ൾ ബൂ​ത്തു​ക​ളി​ൽ ഫാ​സ്ടാ​ഗ് മാ​തൃ​ക​യി​ൽ ഫീ​സ് ഈ​ടാ​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​നാ​യു​ള്ള സ്റ്റി​ക്ക​റു​ക​ൾ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ഇ - ​പാ​സ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. തു​ക ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​റി​യ ഒ​രു തു​ക മാ​ത്ര​മേ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ൽ​കേ​ണ്ടി വ​രി​ക​യു​ള്ളു​വെ​ന്നും മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തും നി​യ​ന്ത്ര​ണം ആ​ലോ​ചി​ക്കു​ന്നു

മൂ​ന്നാ​റി​നു പി​ന്നാ​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 30 പേ​രി​ൽ കു​ടു​ത​ലാ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ക്കു​ന്ന​ത്.

30ൽ ​കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​മാ​യി​വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​റ്റെ​വി​ടെ​യ​ങ്കി​ലും പാ​ർ​ക്കു ചെ​യ്യ​ണം. അ​വി​ടെ​നി​ന്ന് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ മാ​ട്ടു​പ്പെ​ട്ടി​യി​ൽ എ​ത്ത​ണം. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള തു​ക പ​ഞ്ചാ​യ​ത്ത് നി​ശ്ച​യി​ക്കും. സ​ഞ്ചാ​രി​ക​ൾ മാ​ട്ടു​പ്പെ​ട്ടി ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ട്ടു​പ്പെ​ട്ടി, എ​ക്കോ പോ​യി​ന്‍റ്, കു​ണ്ട​ള ഡാം, ​ടോ​പ്പ് സ്റ്റേ​ഷ​ൻ. കോ​വി​ലൂ​ർ, വ​ട്ട​വ​ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ മാ​ട്ടു​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ണ് വ​രു​ന്ന​ത്. മൂ​ന്നാ​റി​ൽ​നി​ന്നു മാ​ട്ടു​പ്പെ​ട്ടി​വ​ഴി യാ​ത്ര​ചെ​യ്തു വേ​ണം ഈ ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​വാ​ൻ. മാ​ട്ടു​പ്പെ​ട്ടി ഡാ​മി​നു മു​ക​ളി​ലൂ​ടെ​യാ​ണ് എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​ത്.

ഡാ​മി​നു മു​ക​ളി​ലൂ​ടെ ഒ​രു​സ​മ​യം ഒ​രു​വാ​ഹ​ന​ത്തി​നു ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യേ ഉ​ള്ളൂ. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ ബ​സു​ക​ൾ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​ന് സ​മ​യം കൂ​ടു​ത​ലെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കും. വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ- ​പാ​സ് ഏ​ർ​പ്പെ​ടു​ത്തു​വാ​നും പ​ഞ്ചാ​യ​ത്തി​ന് ആ​ലോ​ച​ന​യു​ണ്ട്. ഇ​ത് ന​ട​പ്പി​ലാ​കു​ക​യാ​ണെ​ങ്കി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മാ​ത്ര​മേ മാ​ട്ടു​പ്പെ​ട്ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​വൂ.

Latest News

Corehub Up