Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthoot

മു​ത്തൂ​റ്റ് യം​ഗ് എ​ഐ ഇ​ന്നൊ​വേ​റ്റേ​ഴ്സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: സ്‌​​​​കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് പ്ര​​​​തി​​​​ഭ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നും അ​​​​വ​​​​രു​​​​ടെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഒ​​​​രു കോ​​​​ടി​​​​യു​​​​ടെ മു​​​​ത്തൂ​​​​റ്റ് യം​​​​ഗ് എ​​​​ഐ ഇ​​​​ന്നൊ​​​​വേ​​​​റ്റേ​​​​ഴ്‌​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ്.

അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് തു​​​​ക മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. 12-ാം ക്ലാ​​​​സ് വ​​​​രെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ഐ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളെ കേ​​​​വ​​​​ലം ആ​​​​ശ​​​​യം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു മാ​​​​റ്റി, പ്രോ​​​​ട്ടോ​​​​ടൈ​​​​പ്പു​​​​ക​​​​ളും ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ളു​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കും.

മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പി​​​​ന്‍റെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ, ഇ​​​​ൻ​​​​ഫോ​​​​ പാ​​​​ർ​​​​ക്ക് ഫേ​​​​സ് ര​​​​ണ്ടി​​​​ലെ സ​​​​ൻ​​​​സ്കാ​​​​ര സ്‌​​​​കൂ​​​​ൾ ആ​​​​യി​​​​രി​​​​ക്കും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഇ​​​​ൻ​​​​ക്യു​​​​ബേ​​​​റ്റ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി പി​​​​ന്നീ​​​​ട് ഘ​​​​ട്ടം​​​ഘ​​​​ട്ട​​​​മാ​​​​യി രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​ക്കും.

വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശം, സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യം, സാ​​​​മ്പ​​​​ത്തി​​​​ക പി​​​​ന്തു​​​​ണ എ​​​​ന്നി​​​​വ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മി​​​​ക​​​​ച്ച ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ര​​​​ണ്ടു ല​​​​ക്ഷം മു​​​​ത​​​​ൽ അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ വ​​​​രെ പ്രാ​​​​ഥ​​​​മി​​​​ക ഗ്രാ​​​​ന്‍റാ​​​​യി ല​​​​ഭി​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ​​​​ക്ക് 10 ല​​​​ക്ഷം മു​​​​ത​​​​ൽ 25 ല​​​​ക്ഷം രൂ​​​​പ വ​​​​രെ തു​​​​ട​​​​ർ​​​​നി​​​​ക്ഷേ​​​​പ​​​​വും മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

Kerala

മു​ത്തൂ​റ്റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ബ്രോ​ക്കേ​ഴ്‌​സ് ത​ട്ടി​പ്പുകേ​സ്; പ്ര​തി​ക്ക് വി​ദേ​ശ​യാ​ത്രാ അ​നു​മ​തി നി​ഷേ​ധി​ച്ച് കോ​ട​തി

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ബ്രോ​​​​ക്കേ​​​​ഴ്‌​​​​സ് ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​യും മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് ബി​​​​സി​​​​ന​​​​സ് പെ​​​​ര്‍​ഫോ​​​​ർ​​​​മ​​​​ന്‍​സ് (സൗ​​​​ത്ത്) മു​​​​ന്‍ ചീ​​​​ഫ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​രു​​​​മാ​​​​യ ര​​​​ഞ്ജി​​​​ത് കു​​​​മാ​​​​ര്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​നു വി​​​​ദേ​​​​ശ​​​​യാ​​​​ത്ര ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് കോ​​​​ട​​​​തി.

ഫ്രാ​​​​ന്‍​സി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള ലീ​​​​ഡ​​​​ര്‍​ഷി​​​​പ്പ് സം​​​​രം​​​​ഭ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യു​​​​ള്ള ര​​​​ഞ്ജി​​​​ത് കു​​​​മാ​​​​റി​​​​ന്‍റെ അ​​​​പേ​​​​ക്ഷ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് ഒ​​​​ഫ​​​​ന്‍​സ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യാ​​​​ണു ത​​​​ള്ളി​​​​യ​​​​ത്. പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് വി​​​​ട്ടു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​തി സ​​​​മ​​​​ര്‍​പ്പി​​​​ച്ച മ​​​​റ്റൊ​​​​രു അ​​​​പേ​​​​ക്ഷ​​​​യും കോ​​​​ട​​​​തി നി​​​​ര​​​​സി​​​​ച്ചു.

പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണം ഗു​​​​രു​​​​ത​​​​ര സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു. പ്ര​​​​തി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് വി​​​​ട്ടു​​​​ന​​​​ല്‍​കി​​​​യാ​​​​ല്‍ ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച പ​​​​ണം വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യോ എ​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദി​​​​ച്ചു.

2023 ഏ​​​​പ്രി​​​​ല്‍ മു​​​​ത​​​​ല്‍ 2024 ന​​​​വം​​​​ബ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ മു​​​​ത്തൂ​​​​റ്റ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ബ്രോ​​​​ക്കേ​​​​ഴ്‌​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ലാ​​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ 11.92 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.

Business

മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ എ​ൻ​സി​ഡി​യി​ൽ 450 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും

കൊ​​​​ച്ചി: എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി മൈ​​​​ക്രോ ഫി​​​​നാ​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ൻ സെ​​​​ക്വേ​​​​ർ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട എ​​​​ൻ​​​​സി​​​​ഡി​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ പ്ലേ​​​​സ്മെ​​​​ന്‍റ് വ​​​​ഴി 450 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ക്കും.

9.70 മു​​​​ത​​​​ൽ 9.95 ശ​​​​ത​​​​മാ​​​​നം വ​​​​രെ പ്ര​​​​തി​​​​വ​​​​ർ​​​​ഷ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കാ​​​കും​​​​ഇ​​​​വ​​​​യ്ക്ക് ഉ​​​​ണ്ടാ​​​​കു​​​​ക. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ വാ​​​​യ്പാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ, മൂ​​​​ല​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ, ക​​​​ടം തി​​​​രി​​​​ച്ച​​​​ട​​​​യ്ക്ക​​​​ൽ, പു​​​​ന​​​​ർ​​​​വാ​​​​യ്പ​​​​ക​​​​ൾ, പൊ​​​​തു കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​കും സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന തു​​​​ക ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക.

Business

മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ന്നി​ന് 30.5 കോ​ടി അ​റ്റാ​ദാ​യം

കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര ബാ​​​​ങ്ക് ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ന്‍ ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ല്‍ 30.5 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം കൈ​​​​വ​​​​രി​​​​ച്ചു.

സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വ്യ​​​​ക്തി​​​​ഗ​​​​ത വാ​​​​യ്പ​​​​ക​​​​ള്‍ 257.2 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ത്രൈ​​​​മാ​​​​സാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 28.1 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ 2,273.9 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ​​​​ക​​​​ളും ക​​​​മ്പ​​​​നി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ക​​​​മ്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്ത നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ള്‍ 4.61ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. അ​​​​റ്റ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ള്‍ 1.41 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ഫ​​​​ലം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

വി​​​​ത​​​​ര​​​​ണം, ലാ​​​​ഭ​​​​ക്ഷ​​​​മ​​​​ത, ആ​​​​സ്തി നി​​​​ല​​​​വാ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​ത്തോ​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ പാ​​​​ത​​​​യി​​​​ലാ​​​​ണു ബി​​​​സി​​​​ന​​​​സെ​​​​ന്ന് മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നും നോ​​​​ണ്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ തോ​​​​മ​​​​സ് മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up