Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mutiny

നൈജറിൽ പട്ടാള അട്ടിമറിക്കു ശ്രമം

നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറിക്കു ശ്രമം നടന്നതായി സൂചന. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ നിയാമിയിൽ പല സ്ഥലത്തും, പ്രത്യേകിച്ച് പ്രസിഡന്‍റിന്‍റെ ആസ്ഥാനത്തിനും വിമാനത്താവളത്തിനും സമീപം വെടിയൊച്ചകൾ മുഴങ്ങിയെന്നാണ് റിപ്പോർട്ട്.

സർക്കാർ ടിവിയും റേഡിയോയും രാവിലെ എട്ട് മുതൽ പ്രവർത്തനരഹിതമായിരുന്നു. അതേസമയം സൈനികരെ രംഗത്തിറക്കിയിട്ടുണ്ടെന്നും ജനങ്ങൾ ശാന്തരാകണമെന്നും നിർദേശിക്കുന്ന പ്രസ്താവന ഭരണകൂടം പുറത്തിറക്കി.

2023ൽ അട്ടിമറിയിലൂടെ അധികാരത്തിലേറിയ അബ്‌ദുറഹ്‌മാൻ ടിയാനിയാണ് നൈജർ ഭരിക്കുന്നത്. ആണവ ഇന്ധനമായ യുറേനിയം ഉത്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് നൈജർ. അൽക്വയ്ദയും ഇസ്‌ലാമിക് സ്റ്റേറ്റും അടക്കമുള്ള ജിഹാദി ഗ്രൂപ്പുകൾ രാജ്യത്ത് സജീവമാണ്.

Latest News

Corehub Up