Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nadesan

ഉ​മ്മാ​ക്കി​ക​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടി​ല്ല: വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി യോ​ഗ​നാ​ദ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​ന്നെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു. വി​മ​ർ​ശ​ന​ങ്ങ​ൾ ത​നി​ക്ക് പു​ത്ത​രി​യ​ല്ല, എ​ന്നാ​ല്‍ എ​സ്എ​ൻ​ഡി​പി​ക്കെ​തി​രാ​യ വാ​ളോ​ങ്ങ​ലി​ൽ മൗ​നം പാ​ലി​ക്കാ​നാ​കി​ല്ല.

സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ് താ​ൻ ചെ​യ്ത തെ​റ്റ്. ഉ​മ്മാ​ക്കി​ക​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടി​ല്ല. യോ​ഗ​നാ​ദം മാ​സി​ക​യി​ലെ എ​ഡി​റ്റോ​റി​യ​ലി​ലൂ​ടെ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​തി​ക​ര​ണം. ഭ​ര​ണം നി​ല​നി​ർ​ത്താ​നും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നും വേ​ണ്ടി കേ​ര​ള​ത്തി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ മ​തേ​ത​ര കു​പ്പാ​യ​മി​ട്ട മു​സ്ലിം ലീ​ഗെ​ന്ന ല​ക്ഷ​ണ​മൊ​ത്ത വ​ർ​ഗീ​യ സം​ഘ​ട​ന​യെ താ​ലോ​ലി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ മി​ണ്ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. മു​സ് ലിം ​ലീ​ഗി​നെ രാ​ഷ്ട്രീ​യ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​വ​രെ ഉ​ട​ൻ ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള​ത്.

മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രി​ശോ​ധി​ച്ചാ​ൽ അ​ത് മ​ന​സി​ലാ​കും. ത​ന്നേ​ക്കാ​ൾ ന​ന്നാ​യി പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും വി​ഷ​മ​ത​ക​ളും മ​ന​സി​ലാ​ക്കി​യ മ​റ്റൊ​രാ​ളു​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up