Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nagaroor

സി​നി​മ സ്റ്റൈ​ലി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ, തെ​റി വി​ളി​യും ഭീ​ഷ​ണി​യും

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ പോ​ലീ​സി​ന് നേ​രെ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങി​യ പോ​ലീ​സ് ജീ​പ്പി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്ക് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ പോ​ലീ​സ്, പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. പോ​ലീ​സു​കാ​ർ മാ​ന്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നും എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്സും കൊ​ടി​മ​ര​ങ്ങ​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ഗ​രൂ​രി​ൽ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Latest News

Corehub Up