Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Name Changed

മഹാത്മാഗാന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​ര് മാ​റ്റു​ന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ദേ​​​​ശീ​​​​യ ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ (എം​​​​ജി​​​​എ​​​​ൻ​​​​ആ​​​​ർ​​​​ഇ​​​​ജി​​​​എ) പേ​​​​ര് മാ​​​​റ്റു​​​​ന്നു. പൂ​​​​ജ്യ ബാ​​​​പ്പു ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ൽ പ​​​​ദ്ധ​​​​തി (പൂ​​​​ജ്യ ബാ​​​​പ്പു ഗ്രാ​​​​മീ​​​​ണ്‍ റോ​​​​സ്ഗ​​​​ർ യോ​​​​ജ​​​​ന) എ​​​​ന്നു പേ​​​​ര് മാ​​​​റ്റാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പേ​​​​ര് മാ​​​​റ്റു​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​പ്പോ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കുന്ന ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യെ​​​​ന്നു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

ഒ​​​​ന്നാം യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് 2005ൽ ​​​​ദേ​​​​ശീ​​​​യ ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് നി​​​​യ​​​​മം (എ​​​​ൻ​​​​ആ​​​​ർ​​​​ഇ​​​​ജി​​​​എ) എ​​​​ന്ന​​​​പേ​​​​രി​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന നി​​​​യ​​​​മം 2009ലാ​​​​ണ് രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ പേ​​​​രി​​​​ൽ പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്ത​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പേ​​​​ര് മാ​​​​റ്റു​​​​ന്ന​​​​ത് അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ഒ​​​​രു​​​​പാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ന​​​​ഷ്‌​​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​പി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പേ​​​​രു​​​മാ​​​​റ്റ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ യു​​​​ക്തി​​​​യും മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യും മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​​ല്ല.

ഒ​​​​ന്നാ​​​​മ​​​​താ​​​​യി, പ​​​​ദ്ധ​​​​തി​​​​ക്ക് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ പേ​​​​രാ​​​​ണ്. അ​​​​തു മാ​​​​റ്റു​​​​ന്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​തി​​​​നു​​​​വേ​​​​ണ്ടി വീ​​​​ണ്ടും ചെ​​​​ല​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഓ​​​​ഫീ​​​​സു​​​​ക​​​​ൾ മു​​​​ത​​​​ൽ സ്റ്റേ​​​​ഷ​​​​ന​​​​റി വ​​​​രെ​​​​യു​​​​ള്ള സ​​​​ക​​​​ല​​​​തി​​​​ന്‍റെ​​​​യും പേ​​​​ര് മാ​​​​റ്റു​​​​ക​​​​യാ​​​​ണ്. ഇ​​​​തൊ​​​​രു വ​​​​ലി​​​​യ ചെ​​​​ല​​​​വേ​​​​റി​​​​യ പ്ര​​​​ക്രി​​​​യ​​​​യാ​​​​ണ്. അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ന​​​​ട​​​​പ​​​​ടി കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തി​​​​ന്‍റെ ഗു​​​​ണം മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും പ്രി​​​​യ​​​​ങ്ക കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പേ​​​​രു മാ​​​​റ്റു​​​​ന്ന​​​​തി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​രാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി ജ​​​​യ്റാം ര​​​​മേ​​​​ശ് പ​​​​രി​​​​ഹ​​​​സി​​​​ച്ചു. നി​​​​ർ​​​​മ​​​​ൽ ഭാ​​​​ര​​​​ത് അ​​​​ഭി​​​​യാ​​​​ൻ സ്വ​​​​ച്ഛ് ഭാ​​​​ര​​​​ത് അ​​​​ഭി​​​​യാ​​​​നെ​​​​ന്നും ഗ്രാ​​​​മീ​​​​ണ എ​​​​ൽ​​​​പി​​​​ജി വി​​​​ത​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യെ ഉ​​​​ജ്ജ്വ​​​​ല​​​​യെ​​​​ന്നും കേ​​​​ന്ദ്രം പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ ജ​​​​യ്റാം മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി എ​​​​ന്ന പേ​​​​രി​​​​ന് എ​​​​ന്താ​​​​ണു കു​​​​ഴ​​​​പ്പ​​​​മെ​​​​ന്നും ചോ​​​​ദി​​​​ച്ചു.

Latest News

Corehub Up