Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narcotics

എ​​​​യ​​​​ർ ഇ​​​​ന്ത്യ: ല​ഹ​രി പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​ർകൂ​ടി പ​രാ​ജ​യ​പ്പെ​ട്ടു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​യ​​​​ർ ഇ​​​​ന്ത്യ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ ല​​​​ഹ​​​​രിപ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ര​​​​ണ്ടു പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്കു​​​​കൂ​​​​ടി പോ​​​​സി​​​​റ്റീ​​​​വ് ഫ​​​​ലം. ഇ​​​​തോ​​​​ടെ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി സാ​​​​മ്പി​​​​ളു​​​​ക​​​​ൾ കൈ​​​​മാ​​​​റി. മൂ​​​ത്ര​​​സാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​യി​​​ലാ​​​ണു ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഇ​​​​രു​​​​വ​​​​രെ​​​​യും ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഫൂ​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം പെ​​​​ട്ടെ​​​​ന്ന് 300 അ​​​​ടി​​​​യോ​​​​ളം താ​​​​ഴേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യും 17 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ ല​​​ഹ​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ഉ​​​​റ​​​​ക്ക​​​​ഗു​​​​ളി​​​​ക ക​​​​ഴി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നും ഇ​​​​താ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പോ​​​​സി​​​​റ്റീ​​​​വാ​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് പൈ​​​​ല​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എ​​​​ന്നാ​​​​ൽ, വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​യാ​​​​ളു​​​​ടെ പെ​​​​രു​​​​മാ​​​​റ്റം സംബന്ധിച്ച് ക്രൂ ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത തി​​​​രി​​​​കെ​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ 13 മു​​​​ത​​​​ൽ എ​​​​ല്ലാ പൈ​​​​ല​​​​റ്റു​​​​മാ​​​​രും ല​​​​ഹ​​​​രിപ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യും എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

Kerala

തൂഫാന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കെസിബിസി; ആശുപത്രികളെ ദുർബലപ്പെടുത്താൻ നീക്കം

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന്‍ എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.


വയനാട് - വിലങ്ങാട് പുനരധിവാസം

കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.

മുനമ്പം ജനതയ്ക്ക് നീതി

മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.

ആശുപത്രികളിലെ സമരങ്ങൾ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.

സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്‍റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

വന്യമൃഗശല്യം

പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.

തീരദേശം, മല്‍സ്യത്തൊഴിലാളികള്‍

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.

മലയോര പ്രദേശങ്ങളും കര്‍ഷകരും

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Kerala

രാ​സ​ല​ഹ​രി​യു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തോ​ല്‍​പ്പെ​ട്ടി ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കൊ​ട​ശേ​രി അ​ലി​യു​ള്‍ താ​ഹി​ര്‍(29), ന്യൂ ​മാ​ഹി മ​ണി​യൂ​ര്‍ എം. ​സ​ഫ​നി​ദ് (32), തി​രൂ​ര്‍ പെ​രു​മ​ണ്ണ വ​ട്ട​പ്പ​റ​മ്പി​ല്‍ വി.​വി. സെ​യ്ഫു​ദ്ദീ​ന്‍(35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് 88.141 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ന​ട​ത്തു​ന്ന തു​ണി​ക്ക​ച്ച​വ​ട​ത്തി​ന് മ​റ​വി​ല്‍ വ​ന്‍ തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ന്ന​യാ​ളാ​ണ് അ​ലി​യു​ള്‍ താ​ഹി​റെ​ന്ന് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ലും പ​ര​പ്പ​ന​ങ്ങാ​ടി​യി​ലും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ണ്ട്. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ലഹരി പാര്‍ട്ടി: കെവിനു ലഹരി കിട്ടിയ ഉറവിടം തേടി പോലീസ്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയിലെ സ്രോതസിലേക്ക് എത്തിയത് കൃത്യമായ അന്വേഷണത്തെ തുടര്‍ന്നാണെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. തൊടുപുഴ സ്വദേശി കെവിന്‍ ആണ് കഴിഞ്ഞ ദിവസം എറണാകുളം വാഴക്കാലയില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍ തുടങ്ങിയ രാസലഹരികളുമായി പിടിയിലായത്.

ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് ഒരു ഹോട്ടലില്‍ മുറിയെടുത്തു പാര്‍ട്ടി നടത്തുന്നുവെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് മൂന്നു സ്ത്രീകളടക്കമുള്ള ആള്‍ക്കാരെ അന്നു പിടിച്ചത്. മൂന്നാഴ്ച കഴിഞ്ഞാണ് അതിന്‍റെ സ്രോതസിലേക്ക് എത്താന്‍ കഴിഞ്ഞത്. അവര്‍ കസ്റ്റഡിയിലുണ്ട്, ഇവര്‍ക്ക് എവിടെനിന്നാണ് ലഹരി ലഭിച്ചത് എന്ന അന്വേഷണം മുന്നോട്ടു പോവുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 28ന് ആണ് കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നു ഡോക്ടറും അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ്, കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ അളവിലാണ് പിടിച്ചെടുത്തത് എന്നതിനാൽ ഇവർക്കു ജാമ്യം ലഭിച്ചു. തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ആണ് കെവിനെ പിടികൂടിയത്.

ആഡംബര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടിയില്‍ ലഹരി എത്തിച്ചു കൊടുത്തതു കെവിന്‍ എന്നായിരുന്നു സൂചന. കെവിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന അന്വേഷണം നടക്കുകയാണ്. നേരത്തെ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.

District News

ല​ഹ​രി​മ​രു​ന്നു​മാ​യി സി​വി​ൽ എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ബേ​ക്ക​ൽ: പ​ള്ളി​ക്ക​ര​യി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ൽ. നി​രോ​ധി​ത ല​ഹ​രി​വ​സ്തു​വാ​യ മെ​ത്താ​ഫി​റ്റ​മി​നു​മാ​യാ​ണ് ക​ല്ലി​ങ്കാ​ലി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന പ​ള്ളി​ക്ക​ര തൊ​ട്ടി സ്വ​ദേ​ശി പി.​എം. ഫൈ​സ​ൽ (38), ച​ട്ട​ഞ്ചാ​ൽ കു​ന്നാ​റ സ്വ​ദേ​ശി അ​ബ്ബാ​സ് അ​റാ​ഫ​ത്ത് (26), മു​ട്ട​ത്തൊ​ടി സ​ന്തോ​ഷ് ന​ഗ​റി​ലെ മു​ഹ​മ്മ​ദ് അ​മീ​ൻ (21) എ​ന്നി​വ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. 4.813 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും മെ​ത്താ​ഫി​റ്റ​മി​ൻ ക​ല​ർ​ന്ന 618 ഗ്രാം ​വെ​ള്ള​വും മ​യ​ക്കു​മ​രു​ന്ന് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളു​ടെ ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഫൈ​സ​ൽ ക​ല്ലി​ങ്കാ​ലി​ൽ ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ ല​ഹ​രി​മ​രു​ന്ന് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ക്സൈ​സ് സം​ഘം എ​ത്തി​യ​ത​റി​ഞ്ഞ് പ്ര​തി​ക​ൾ മു​റി​യു​ടെ വാ​തി​ല​ട​യ്ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന മെ​ത്താ​ഫി​റ്റ​മി​ൻ വെ​ള്ള​ത്തി​ൽ ക​ല​ക്കി തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​പി. ജ​നാ​ർ​ദ​ന​ൻ, എ​ക്സൈ​സ് സി​ഐ പ്ര​സ​ന്ന​കു​മാ​ർ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​വി. സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ദി​നേ​ശ​ൻ കു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kerala

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി; യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി യു​വാ​വ്. ത​ല​യാ​ട് ക​ലാ​ട് വാ​ള​ക്ക​ണ്ടി​യി​ൽ റ​ഫ്സി​ൻ (26) ആ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് യു​വാ​വി​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 0.20 മെ​ത്ത ഫെ​റ്റ​മി​ൻ ഇ​യാ​ൾ വി​ഴു​ങ്ങി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​തു​കൂ​ടാ​തെ ഇ​യാ​ളി​ൽ‌ നി​ന്ന് 0.544 ഗ്രാം ​മെ​ത്താ​ഫ്റ്റ​മി​ൻ എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up