Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naruvamood

വീ​ടു​ക​ളി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ നി​ന്ന് 100 പ​വ​നി​ല​ധി​കം സ്വ​ർ​ണ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി നി​ഷാ​ന്താ​ണ് (27) ന​രു​വാ​മൂ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത് .

റ​സ​ൽ പു​രം ബെ​വ്കോ​യി​ലെ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു നി​ഷാ​ന്ത്. ഒ​പ്പം വീ​ട്ടി​ൽ പ​ശു ഫാം ​ന​ട​ത്തി വ​രി​ക​യു​മാ​യി​രു​ന്നു. ആ​ര്യ​ങ്കോ​ട്, കാ​ട്ടാ​ക്ക​ട, മ​ല​യി​ൽ​കീ​ഴ്, ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ നി​ഷാ​ന്ത് ആ​ദ്യ​മാ​യാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

വ​ലി​യ​റ​ത്ത​ല ഗോ​വി​ന്ദ​മം​ഗ​ലം പ്ലാ​വ​റ​ത്ത​ല​യി​ൽ വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മ​റ്റ് മോ​ഷ​ണ​ങ്ങ​ളും ഇ​യാ​ൾ സ​മ്മ​തി​ച്ചു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

മോ​ഷ്ടി​ച്ച് കി​ട്ടു​ന്ന പ​ണം കാ​റു​ക​ളും ബൈ​ക്കു​ക​ളും വാ​ങ്ങാ​നാ​ണ് ഉ​പ​യാ​ഗി​ച്ചി​രു​ന്ന​ത്. ഒ​പ്പം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്ക് ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങി. ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ൾ ക​ണ്ട് വ​ച്ച് പി​ൻ​വാ​തി​ലു​ക​ൾ ക​മ്പി​പ്പാ​ര കൊ​ണ്ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്നാ​യി​രു​ന്നു പ്ര​തി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up