Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nationalconsumerhelpline

ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ഉ​ട​ൻ ! ‌‌ഡി​സ്‌​കൗ​ണ്ട് ത​ട്ടി​പ്പു​ക​ൾ​ക്കും അ​ധി​ക ചാ​ർ​ജു​ക​ൾ​ക്കും പൂ​ട്ട വീ​ഴു​ന്നു; പു​തി​യ ഇ-​കോ​മേ​ഴ്‌​സ് നി​യ​മ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ!

 

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ലെ വ്യാ​ജ ഡി​സ്‌​കൗ​ണ്ടു​ക​ൾ​ക്കും, ഉ​പ​ഭോ​ക്താ​ക്ക​ളെ പ​റ്റി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഹി​ഡ​ൻ ചാ​ർ​ജു​ക​ൾ​ക്കും ത​ട​യി​ടാ​ൻ കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പ് പു​തി​യ നി​യ​മ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

2020ലെ ​ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ (ഇ-​കോ​മേ​ഴ്‌​സ്) നി​യ​മ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്ര​ധാ​ന ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യ​ത്. പു​തി​യ നി​യ​മ​ങ്ങ​ൾ 2027 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ഓ​ൺ​ലൈ​ൻ വ്യാ​പാ​രി​ക​ളു​ടെ ചൂ​ഷ​ണം ത​ട​യാ​നു​മാ​ണ് പു​തി​യ ഈ ​നീ​ക്കം.

ഇ​നി മു​ത​ൽ ഓ​ഫ​ർ വി​ല പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ, അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള 30 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല കൂ​ടി വെ​ബ്‌​സൈ​റ്റി​ൽ വ്യ​ക്ത​മാ​ക്ക​ണം. ഇ​ത് വ്യാ​ജ ഡി​സ്‌​കൗ​ണ്ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ തി​ര​യു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി കൂ​ടു​ത​ൽ ലാ​ഭ​മു​ള്ള​തോ സ്വ​ന്തം ക​മ്പ​നി​യു​ടെ​യോ ഉ​ത്പ്പ​ന്ന​ങ്ങ​ൾ മു​ക​ളി​ൽ കാ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള കൃ​ത്രി​മ​ത്വം അ​നു​വ​ദി​ക്കി​ല്ല.

പ​ണം ന​ൽ​കി മു​ന്നി​ലെ​ത്തി​ക്കു​ന്ന (Paid/Sponsored) ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ടാ​ഗ് അ​ല്ലെ​ങ്കി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ക്കി.

നി​ർ​ബ​ന്ധി​ത സ​ബ്‌​സ്‌​ക്രി​പ്ഷ​നു​ക​ൾ, വ്യാ​ജ അ​ടി​യ​ന്തി​രാ​വ​സ്ഥ ഉ​ണ്ടാ​ക്ക​ൽ, അ​റി​യാ​തെ ചാ​ർ​ജു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ എ​ന്നി​വ​യ്‌​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ക​മ്പ​നി​ക​ൾ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഓ​ഡി​റ്റ് ന​ട​ത്തി ഇ​ത് ഉ​റ​പ്പാ​ക്ക​ണം.

ഇ-​കോ​മേ​ഴ്‌​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ടാ​ഗ്ഡ് അ​ല്ലെ​ങ്കി​ൽ ബ​ണ്ടി​ൽ​ഡ് ഫീ​സു​ക​ൾ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല.

ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന പ​രാ​തി​ക​ളു​ടെ കോ​പ്പി പ​രാ​തി​ക്കാ​ര​ന് നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം. കൂ​ടാ​തെ എ​ല്ലാ ഇ-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും നാ​ഷ​ണ​ൽ ക​ൺ​സ്യൂ​മ​ർ ഹെ​ൽ​പ്പ്‌​ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം.

ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ തീ​യ​തി, കാ​ലാ​വ​ധി , വാ​റ​ന്‍റി, രാ​ജ്യ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ വ്യ​ക്ത​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​താ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പു​തി​യ നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up