Kerala
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ വിവാദങ്ങളെ തുടർന്ന് സിപിഐയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് സി.സി. മുകുന്ദൻ. തനിക്കെതിരായ പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്ന് സി.സി. മുകുന്ദൻ.
പാർട്ടി നടപടിയിൽ അത്ഭുതവുമില്ല, ഭയവുമില്ലെന്ന് സി.സി.മുകുന്ദൻ പറഞ്ഞു. മത്സരിക്കുന്നത് തന്റെ പ്രതിഷേധം അറിയിക്കാനാണെന്നും മുകുന്ദൻ വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ജനങ്ങളോട് തുറന്നുപറയുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണ സ്വീകരിക്കും. ബിജെപിയുടെയും കോൺഗ്രസിന്റെയും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നാണ് മുകുന്ദന്റെ നിലപാട്. അതേസമയം സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് മുകുന്ദനെ പുറത്താക്കിയത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
Kerala
തൃശൂർ: പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങളെ തുടർന്ന് നാട്ടിക എംഎൽഎ സി.സി.മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
മുകുന്ദന് നിരന്തരമായി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്ട്ടിവിരുദ്ധമായ പ്രവര്ത്തനങ്ങള് നടത്തിവരികയാണ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല് വരുത്താന് പാര്ട്ടി ശ്രമിച്ചു. നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്ട്ടി സമ്മേളനകാലത്ത് ജില്ലാ എക്സിക്യൂട്ടീവില് നിന്ന് മാറ്റി.
തുടർന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്ത്തിച്ചുവരികയായിരുന്നു. പിന്നീടും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തുന്നതിനാൽ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. നാട്ടികയിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുകുന്ദൻ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെച്ച അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചിരുന്നു.
Kerala
തൃശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവർത്തിച്ച് സി.സി. മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥി ആയാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും മുകുന്ദൻ വ്യക്തമാക്കി.
ജനങ്ങളോട് ചില കാര്യങ്ങളെല്ലാം തുറന്നു പറയാനുണ്ട്. സമയമാകുമ്പോൾ അതെല്ലാം പറയും. സിപിഐയിൽ നിന്നും അനുനയനീക്കം ഇതുവരെ ഉണ്ടായിട്ടില്ല, തന്നോട് ആരും അതേ പറ്റി സംസാരിച്ചിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു.
ഗീതാ ഗോപി സിപിഐ സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിച്ചാൽ താൻ അവിടെ സ്വതന്ത്രനായി മത്സരിക്കും. ഗീതാ ഗോപിയുടെത് പേയ്മെന്റ് സീറ്റ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗീത ഗോപി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും മുകുന്ദൻ ആരോപിച്ചു.
പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താനായിട്ട് പാർട്ടിയിൽനിന്ന് പുറത്തു പോകില്ല. പേയ്മെന്റ് സീറ്റിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് ശരിയല്ല എന്നതാണ് തന്റെ നിലപാട്. ആർക്കെല്ലാം പണം കിട്ടിയെന്നത് സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം : ഗീതാഗോപിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നാട്ടികയിൽ പൊട്ടലും ചീറ്റലുമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.സി. മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ല. പേയ്മെന്റ് സീറ്റല്ല നാട്ടിക.
പേയ്മെന്റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നാട്ടികയിലേതു പേയ്മെന്റ് സീറ്റാന്നെ നിലവിലെ എംഎൽഎ മുകുന്ദന്റെ ആരോപണത്തിനു പിന്നാലെയാണു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
നാട്ടികയിൽ ഗീതാ ഗോപി തന്നെ മത്സരിക്കും. അവർ മികച്ച വിജയം നേടും. പാർട്ടി തൃശൂർ ജില്ലാ കൗണ്സിൽ സി.സി. മുകുന്ദൻ വേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവും കൗണ്സിലും എടുക്കുന്ന തീരുമാനം അന്തിമമാണ്.
മുകുന്ദനു പറയാനുള്ള എല്ലാം കാര്യങ്ങളും പാർട്ടി കേൾക്കും. ഇത്രയും നാൾ സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല. കാര്യങ്ങൾ മുകുന്ദനുമായി സംസാരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി ചർച്ച നടത്തി കോൺഗ്രസ്. മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
എംഎൽഎയുടെ ക്യാമ്പ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച. നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദന് പിന്തുണ നൽകുന്നതിൽ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂർ വ്യക്തമാക്കി.
നാട്ടികയിലെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐയിൽ നിന്ന് രാജിവച്ച ശേഷമായിരുന്നു ജോസ് വള്ളൂരുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദൻ അറിയിച്ചെന്നും ജോസ് വള്ളൂർ വ്യക്തമാക്കി.
സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു. നാട്ടികയിലെ നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സി.സി. മുകുന്ദന്റെ തീരുമാനം.
തനിക്ക് പകരം ഗീത ഗോപിയെ നാട്ടിക മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ ആദ്യം മുതൽ തന്നെ മുകുന്ദൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Kerala
തൃശൂർ: നാട്ടിക എംഎല്എ സി.സി. മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. മുകുന്ദൻ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില് പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന് കഴിവുള്ളത് കൊണ്ടാണ് ഗീതാ ഗോപിയെ സ്ഥാനാർഥിയായി പരിഗണിക്കാൻ കാര്യമെന്നും മുകുന്ദൻ പറഞ്ഞിരുന്നു.
എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള് മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
ഒരുവട്ടം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമത് അവസരം നൽകിയതിന് പിന്നാലെയാണ് മുകുന്ദന്റെ കലാപം. നാട്ടികയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം കിട്ടുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. വികസന യാത്ര പൂര്ത്തിയാക്കി മത്സരിക്കാനുള്ള സന്നദ്ധതയും പാര്ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല് പ്രാദേശിക പാര്ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന് കണ്ണിലെ കരടായിരുന്നു. ചേര്പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനം വന്നത്.
പാര്ട്ടി നേതാക്കളുമൊന്നിച്ച് ഗീതാ ഗോപി മണ്ഡലത്തില് പ്രവര്ത്തനം തുടങ്ങിയെന്ന് മനസിലാക്കിയതിന് പിന്നാലെ മുകുന്ദന് കോണ്ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം രാവിലെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മുകുന്ദനെ സ്വീകരിക്കുന്ന കാര്യത്തില് എഐസിസിയാവും നിലപാടെടുക്കുക. നേരത്തെ തന്നെ നാട്ടികയില് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന സുനില് ലാലൂര് ഉള്പ്പടെയുള്ള സീറ്റ് മോഹികളെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്ഗ്രസ് തുടങ്ങിയിട്ടുണ്ട്.
അതേ സമയം മുകുന്ദനെ സിപിഐ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. അനുനയത്തിന് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.