Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattunkam

Alappuzha

ചെ​ങ്ങ​ന്നൂ​രി​ൽ നാ​ട്ട​ങ്കം

ചെങ്ങ​ന്നൂ​ർ: ഇ​ത്ത​വ​ണ ചെ​ങ്ങ​ന്നൂ​രി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ നാ​ട്ടു​കാ​രാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ബി കു​ര്യാ​ക്കോ​സ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​വി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം നി​വാ​സി​ക​ൾ ത​ന്നെ​യാ​ണ്. മൂ​വ​രും അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​യും ഉ​ണ്ട്.

എ​ബി കു​ര്യാ​ക്കോ​സ്(യു​ഡി​എ​ഫ്)

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. കെ​എ​സ്‌​യു​വി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കെ​എ​സ്‌​യു സം​സ്ഥാ​ന ക​ലാ​വേ​ദി ക​ൺ​വീ​ന​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ണ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ചെ​ങ്ങ​ന്നൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്. മി​ക​ച്ച പ്രാ​സം​ഗി​ക​നും സം​ഘ​ാട​ക​നു​മാ​ണ്. നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യമേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

സ​ജി ചെ​റി​യാ​ൻ(എ​ൽ​ഡി​എ​ഫ്)

എ​സ്എ​ഫ്ഐ​യി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സ​ജി ചെ​റി​യാ​ൻ 1980ലാ​ണ് സി​പി​എം അം​ഗ​മാ​കു​ന്ന​ത്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​ഘ​ട​ന​യാ​യ ക​രു​ണ പെ​യി​ന്‍ ആ​ൻഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നാ​യി.

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ഫി​ഷ​റീ​സ്, സാം​സ്കാ​രി​ക, യു​വ​ജ​നകാ​ര്യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി. ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ച​തി​ന് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും പി​ന്നീ​ട് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.


എം.​വി.​ ഗോ​പ​കു​മാ​ർ (ബി​ജെ​പി)

ചെ​ങ്ങ​ന്നൂ​രി​ന്‍റെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള നേ​താ​വാ​ണ് എം.​വി. ഗോ​പ​കു​മാ​ര്‍. എ​ബി​വി​പി​യി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന്, ബി​ജെ​പി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​ത​തി​ന്‍റെ ഓ​രോ പ​ട​വു​ക​ളും ച​വി​ട്ടി​ക്ക​യ​റി നേ​തൃ​ത്വ​ത്തി​ലേ​ക്കു​യ​ര്‍​ന്ന ഗോ​പ​കു​മാ​ര്‍ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് അ​വ​ത​രി​പ്പി​ക്കാ​വു​ന്ന ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ്. നി​ല​വി​ല്‍ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.


2005 മു​ത​ല്‍ 2015വ​രെ പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു.

Latest News

Corehub Up