Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naval Blockade

യുഎസിന്‍റെ നാവിക ഉപരോധം നീളും; ഇറാൻ കരാറിനു തയാറാകണമെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​ശ്ചി​​​മേ​​​ഷ്യാ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കാ​​​നു​​​ള്ള ബു​​​ദ്ധി ഇ​​​റാ​​​ൻ ഉ​​​ട​​​ൻ കാ​​​ട്ട​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​നെ​​​തി​​​രാ​​​യ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ട്ടാ​​​ൻ അ​​​മേ​​​രി​​​ക്ക പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു എ​​​ന്ന റി​​​പ്പോ​​​ർ‌​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ട്രം​​​പ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ഇ​​​റാ​​​ന് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക​​​യെ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​നെ കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ട്ടാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ട്രം​​​പ് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എ​​​ണ്ണ​​​ കയ​​​റ്റു​​​മ​​​തി ത​​​ട​​​ഞ്ഞ് ഇ​​​റാ​​​ന്‍റെ സ​​​ന്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​റാ​​​നി​​​ൽ വ്യോ​​​മാ​​​ക്ര​​​മണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക അ​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റു​​​ക എ​​​ന്നീ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​പ​​​ക​​​ടം നി​​​റ​​​ഞ്ഞ​​​താ​​​ണെ​​​ന്നാ​​ണു ട്രം​​​പി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ട്രം​​​പ് ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ​​​ത്രേ. നാ​​​വി​​​ക ഉ​​​പ​​​രോ​​​ധ​​​വും യു​​​ദ്ധ​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ശേ​​​ഷം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കാ​​​മെ​​​ന്ന ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശം ട്രം​​​പി​​​നു സ്വീ​​​കാ​​​ര്യ​​​മ​​​ല്ല.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധ​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ഇ​​​റാ​​​ൻ. ക​​​ട​​​ൽ​​​ വ​​​ഴി പ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റു വാ​​​ണി​​​ജ്യ​​​പാ​​​ത​​​ക​​​ളി​​​ലൂ​​​ടെ എ​​​ണ്ണ ക​​​ട​​​ത്താ​​​ൻ പ​​​റ്റു​​​മെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ളു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ൽ എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​രു​​​ന്ന​​​ത് തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മൂ​​​ന്നു ശ​​​ത​​​മാ​​​നം വി​​​ല കൂ​​​ടി. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് കോ​​​ൺ​​​ട്രാ​​​ക്റ്റ് വി​​​ല ഒ​​​രു മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.

Latest News

Corehub Up