Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumangad Child Death

നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; പ്ര​തി അ​ഷ്ക​ർ കു​റ്റം സ​മ്മ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ല്‍ ര​ണ്ടാ​ന​ച്ഛ​നാ​യ അ​ഷ്ക​ർ കു​റ്റം സ​മ്മ​തി​ച്ചു. കൈ​ക​ള്‍ ഒ​ടി​ഞ്ഞ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത് 12 ദി​വ​സ​ത്തി​നു​ശേ​ഷം​മാ​ണ്. കു​ഞ്ഞി​ന്‍റെ കാ​ലി​ല്‍ ലൈ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ച്ചെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

കു​ഞ്ഞ് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ട്ടു​വെ​ന്നാ​ണ് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. കു​ഞ്ഞി​ന്‍റെ മ​ര​ണ​കാ​ര​ണം നെ​ഞ്ചി​നും ത​ല​യ്ക്കു​മേ​റ്റ ക്ഷ​തം മൂ​ല​മാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ 91 മു​റി​വു​ക​ള്‍ ഉ​ണ്ടെ​ന്നും വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ക​ണ്ടെ​ത്തി.

കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ന്ന​തി​ന് അ​മ്മ അ​ഖി​ല​യു​ടെ മൗ​ന​സ​മ്മ​തം ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​ന് കു​ഞ്ഞ് ഒ​രു ത​ട​സ​മാ​യി​രു​ന്നെ​ന്ന് പ്ര​തി മൊ​ഴി ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഖി​ല​യ്‌​ക്കെ​തി​രെ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തു​മെ​ന്നും ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​സ്‌​സി-​എ​സ്‌​ടി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കൈ ​ഒ​ടി​ഞ്ഞ​ത് പ​ടി​യി​ൽ നി​ന്ന് വീ​ണാ​ണെ​ന്നാ​ണ് അ​മ്മ​യും അ​ഷ്‌​ക​റും മൊ​ഴി ന​ൽ​കി​യ​തെ​ങ്കി​ലും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

 

Latest News

Corehub Up