തിരുവനന്തപുരം: എഫ്സിആർഎ നടപ്പിലാക്കുന്പോൾ ക്രൈസ്തവസഭകൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഭാ നേതാക്കളുമായി താൻ സംസാരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയോടും വകുപ്പു മന്ത്രിയോടും ആശങ്ക തീർത്തിട്ടേ ബിൽ പാസാക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകൊണ്ടാകാം ബിൽ ഇന്നലെ ചർച്ച ചെയ്യാതെ മാറ്റിവച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.