Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Needed To Resolve

Ernakulam

കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം: ക​മ്മീ​ഷ​ന്‍

കൊ​ച്ചി: മ​ഴ ക​ന​ത്ത​തോ​ടെ കാ​ല​ടി പാ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ അ​ടി​യ​ന്ത​ര സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (കൊ​ച്ചി) എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്(​പാ​ല​ങ്ങ​ളും റോ​ഡു​ക​ളും)​ക്കാ​ണ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ക്ക​ണം.

കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍​ക്കും മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​ക​ണം. റോ​ഡി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ ശേ​ഷം ത ​യാ​റാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് റോ​ഡി​ലെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ല​താ​മ​സം പാ​ടി​ല്ല.

ന​ട​പ​ടി​യെ​ടു​ത്ത ശേ​ഷം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ സ്ഥ​ല​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടും ഒ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. റി​പ്പോ​ര്‍​ട്ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം ഹാ​ജ​രാ​ക്ക​ണം. ഡി​വൈ​എ​സ്പി​യെ നി​യോ​ഗി​ച്ച് കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേ​ഷം ജി​ല്ലാ പോ​ലീ​സ് മോ​ധാ​വി (എ​റ​ണാ​കു​ളം റൂ​റ​ല്‍) മൂ​ന്നാ​ഴ്ച​യ്ക്ക​കം വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​ത്യേ​കം റി​പ്പോ​ര്‍​ട്ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം സ​മ​ര്‍​പ്പി​ക്ക​ണം.

എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡി​വൈ​എ​സ്പി​യും കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ഓ​ഗ​സ്റ്റ് 10ന് ​രാ​വി​ലെ 10ന് ​പ​ത്ത​ടി​പ്പാ​ലം പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up