Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Needs Reconsideration

Ernakulam

പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ പു​ന​രാ​ലോ​ച​ന വേ​ണം: ജോ​സ് കെ. ​മാ​ണി എം​പി

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​എം​ശ്രീ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​മാ​ണ്. നാ​ടി​ന്‍റെ സം​സ്കാ​രം ത​ക​ർ​ക്കു​ന്ന നി​ല​പാ​ട് പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു .സാ​ഹി​ത്യ​കാ​രി ഡോ. ​എം.​ലീ​ലാ​വ​തി​യെ ജോ​സ് കെ. ​മാ​ണി എം​പി ആ​ദ​രി​ച്ചു.

കെ​എ​സ്എ​സ്ടി​എ​ഫ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ൽ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി കെ.​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up