Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neighboring

ഓപ്പറേഷൻ തൂഫാൻ: അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​ടെ യോ​ഗം 10ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നട​​​ക്കം ക​​​ഞ്ചാ​​​വും മ​​​യ​​​ക്കുമ​​​രു​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ യോ​​​ഗം 10നു ​​​ചേ​​​രും.

മ​​​യ​​​ക്കുമ​​​രു​​​ന്നി​​​നെ​​​തി​​​രേ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​രു​​​ടെ യോ​​​ഗം കേ​​​ര​​​ളം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കു​​​ന്ന​​​ത്.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ട്രെ​​​യി​​​ൻ മാ​​​ർ​​​ഗ​​​വും ക​​​ട​​​ൽ മാ​​​ർ​​​ഗ​​​വും ക​​​ഞ്ചാ​​​വും മ​​​യ​​​ക്കു മ​​​രു​​​ന്നും എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തു ത​​​ട​​​യാ​​​നാ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​ർ എ​​​ത്തി​​​ച്ചേ​​​രാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​യ​​​യ്ക്കും. ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് ആ​​​ലം, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Corehub Up