Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neuralink

അ​ന്ധ​ത മാ​റാ​ൻ 'ബ്ലൈ​ൻ​ഡ്‌​സൈ​റ്റ്', ചി​ന്ത​ക​ൾ കൊ​ണ്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ 'ടെ​ലി​പ്പ​തി'; ന്യൂ​റാ​ലി​ങ്കി​ന്‍റെ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മാ​യി ഇ​ലോ​ൺ മ​സ്‌​ക്

വാ​ഷിം​ഗ്ട​ൺ: കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് കാ​ഴ്ച​ശ​ക്തി തി​രി​കെ ന​ൽ​കാ​നും ചി​ന്ത​ക​ൾ കൊ​ണ്ട് മാ​ത്രം ക​മ്പ്യൂ​ട്ട​റു​ക​ളും മ​നു​ഷ്യ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സ​ഹാ​യി​ക്കു​ന്ന ര​ണ്ട് വി​പ്ല​വ​ക​ര​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ ബ്രെ​യി​ൻ-​ക​മ്പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​ഫേ​സ് ക​മ്പ​നി​യാ​യ ന്യൂ​റാ​ലി​ങ്ക്.

കാ​ഴ്ച​ശ​ക്തി തി​രി​കെ ന​ൽ​കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത 'ബ്ലൈ​ൻ​ഡ്‌​സൈ​റ്റ്' സാ​ങ്കേ​തി​ക​മാ​യി സ​ജ്ജ​മാ​ണെ​ന്നും ഇ​നി ഔ​ദ്യോ​ഗി​ക അ​നു​മ​തി​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കാ​നു​ള്ള​തെ​ന്നും മ​സ്‌​ക് വ്യ​ക്ത​മാ​ക്കി. ക​മ്പ​നി​യു​ടെ ആ​ദ്യ ഉ​ൽ​പ്പ​ന്ന​മാ​യ 'ടെ​ലി​പ്പ​തി' , ര​ണ്ടാ​മ​ത്തെ ഉ​ൽ​പ്പ​ന്ന​മാ​യ 'ബ്ലൈ​ൻ​ഡ്‌​സൈ​റ്റ്' എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് മ​സ്‌​ക് പ​ങ്കു​വെ​ച്ച​ത്.

എ​ന്താ​ണ് 'ബ്ലൈ​ൻ​ഡ്‌​സൈ​റ്റ്'? ഇ​ത് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കും?

പൂ​ർ​ണ​മാ​യി അ​ന്ധ​ത ബാ​ധി​ച്ച​വ​ർ​ക്കും ജ​ന​നം മു​ത​ൽ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്കും കാ​ഴ്ച ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച പ​രീ​ക്ഷ​ണാ​ത്മ​ക ബ്രെ​യി​ൻ ഇം​പ്ലാ​ന്‍റാ​ണ് ബ്ലൈ​ൻ​ഡ്‌​സൈ​റ്റ്. ക​ണ്ണു​ക​ളെ​യും കാ​ഴ്ച നാ​ഡി​ക​ളെ​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ദൃ​ശ്യ വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് ത​ല​ച്ചോ​റി​ലേ​ക്ക് എ​ത്തി​ച്ചാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​രു ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് ചു​റ്റു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, അ​ത് വ​യ​ർ​ലെ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ ത​ല​ച്ചോ​റി​ലെ ഇം​പ്ലാ​ന്‍റി​ലേ​ക്ക് അ​യ​ക്കു​ന്നു. ഈ ​ഇം​പ്ലാ​ന്‍റ് ത​ല​ച്ചോ​റി​ലെ ദൃ​ശ്യ​ങ്ങ​ൾ പ്രോ​സ​സ്സ് ചെ​യ്യു​ന്ന ഭാ​ഗ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും വ്യ​ക്തി​ക്ക് കാ​ഴ്ച ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

ക​ണ്ണി​നോ നാ​ഡി​ക​ൾ​ക്കോ ത​ക​രാ​റ് സം​ഭ​വി​ച്ച് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും, ത​ല​ച്ചോ​റി​ലെ കാ​ഴ്ച​ശ​ക്തി കൈ​കാ​ര്യം ചെ​യ്യു​ന്ന ഭാ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ങ്കി​ൽ ജ​ന്മ​നാ അ​ന്ധ​ത​യു​ള്ള​വ​ർ​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും. യു​എ​സ് എ​ഫ്ഡി​എ 2024 സെ​പ്റ്റം​ബ​റി​ൽ ഇ​തി​ന് 'ബ്രേ​ക്ക്‌​ത്രൂ ഡി​വൈ​സ്' പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​നു​ഷ്യ​രി​ൽ ഇ​തി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.

എ​ന്താ​ണ് 'ടെ​ലി​പ്പ​തി'?

ക​മ്പ്യൂ​ട്ട​റു​ക​ളെ​യും മ​റ്റ് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളെ​യും ചി​ന്ത​ക​ൾ കൊ​ണ്ട് മാ​ത്രം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് 'ടെ​ലി​പ്പ​തി'.

ത​ല​ച്ചോ​റി​ൽ ഘ​ടി​പ്പി​ക്കു​ന്ന ചെ​റി​യ ഇം​പ്ലാ​ന്‍റി​ലെ ഇ​ല​ക്ട്രോ​ഡു​ക​ൾ നാ​ഡീ​സ​ന്ദേ​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഡി​ജി​റ്റ​ൽ ക​മാ​ൻ​ഡു​ക​ളാ​ക്കി മാ​റ്റു​ന്നു. കൈ​ക​ൾ ച​ലി​പ്പി​ക്കാ​തെ​യും കീ​ബോ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​തെ​യും ക​ർ​സ​ർ ച​ലി​പ്പി​ക്കാ​നും ടൈ​പ്പ് ചെ​യ്യാ​നും ഗെ​യി​മു​ക​ൾ ക​ളി​ക്കാ​നും ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്നു.

സം​സാ​രി​ക്കാ​നോ ച​ലി​ക്കാ​നോ പ്ര​യാ​സ​മു​ള്ള പ​ക്ഷാ​ഘാ​തം അ​ല്ലെ​ങ്കി​ൽ എ​എ​ൽ​എ​സ് ബാ​ധി​ത​ർ​ക്കാ​ണ് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക. ഭാ​വി​യി​ൽ മ​നു​ഷ്യ​രു​ടെ സം​സാ​ര വേ​ഗ​ത​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ചി​ന്ത​ക​ൾ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് മ​സ്‌​ക് അ​വ​കാ​ശ​പ്പെ​ടു​ന്നു.

Latest News

Corehub Up