ന്യൂഡൽഹി : ഫോൺ ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളുടെ പശ്ചാത്തലം കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുന്ന പുതിയ എഐ ഫീച്ചറുമായി വാട്ട്സ്ആപ്പ്. മെറ്റാ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 'എഐ ഇമേജ് എക്സ്പാൻഡ്' ഫീച്ചർ ഐഫോൺ ഉപയോക്താക്കളിലേക്ക് എത്തുന്നതായി റിപ്പോർട്ട്.
ഫോട്ടോകൾ വികൃതമാക്കാതെ തന്നെ അവയുടെ അരികുകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ദൃശ്യങ്ങൾ സൃഷ്ടിച്ചാണ് ഈ ഫീച്ചർ ചിത്രങ്ങൾ വലുതാക്കുന്നത്.
ചതുരാകൃതിയിലുള്ളതോ ലാൻഡ്സ്കേപ്പ് രൂപത്തിലുമുള്ളതോ ആയ ചിത്രങ്ങൾ 9:16 അനുപാതത്തിലേക്ക് മാറ്റാൻ ഈ ഫീച്ചർ സഹായിക്കുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെക്കുമ്പോൾ ചിത്രത്തിന് മുകളിലും താഴെയുമുള്ള കറുത്ത ഭാഗങ്ങൾ ഒഴിവാക്കാൻ ഇത് ഏറെ ഉപകരിക്കും.
ആപ്പിന്റെ ഇൻ-ബിൽറ്റ് ഡ്രോയിംഗ് എഡിറ്ററിലാണ് ഈ പുതിയ ഓപ്ഷൻ ലഭ്യമാകുക. മെറ്റാ എഐ നിർമിച്ച എക്സ്പാൻഡ് ചെയ്ത ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ 'Undo' അടിച്ച് പഴയ രൂപത്തിലേക്ക് മാറ്റാനും വീണ്ടും ട്രൈ ചെയ്യാനും സൗകര്യമുണ്ട്.
വാട്ട്സ്ആപ്പ് ഐഒഎസ് ബീറ്റ ഉപയോക്താക്കളിലും ചില ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കും നിലവിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ സാധാരണ ഉപയോക്താക്കളിലേക്ക് ഇത് ഘട്ടമായി എത്തിക്കും.