Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Building

Alappuzha

കാ​യം​കു​ളം ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം വേ​ണ​മെ​ന്ന്

കാ​യം​കു​ളം: ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക കാ​യം​കു​ളം ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ന​ഗ​ര​സ​ഭ 39 -ാം വാ​ർ​ഡി​ൽ ചാ​ലാ​പ​ള്ളി തോ​ടി​ന് സ​മീ​പ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഹോ​മി​യോ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ക പ​തി​വാ​യി​രു​ന്നു. ഇ​തി​നു​പു​റ​മേ കെ​ട്ടി​ടം ജീ​ർ​ണ അ​വ​സ്ഥ​യി​ലാ​യ​തോ​ടെ പ്ര​വ​ർ​ത്ത​നം വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ര​ണ്ടു​വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് ഐ​ക്യ​ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ്. ഒ​പി, ഐ​പി, ഫാ​ർ​മ​സി, ല​ബോ​റ​ട്ട​റി, ഫി​സി​യോ​തെ​റാ​പ്പി എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ഘ​ട​ന​യി​ലു​ള്ള കെ​ട്ടി​ട​മ​ല്ലാ​ത്ത​തി​നാ​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്.

ഹോ​മി​യോ വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. ഹോ​മി​യോ മേ​ഖ​ല​യി​ലെ സ്പെ​ഷ്യാ​ലി​റ്റി ചി​കി​ത്സ​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക ക​മ്മി​റ്റി​യു​ടെ പ​രി​ശ്ര​മ ഫ​ല​മാ​യി ല​ഭി​ച്ച 30 സെ​ന്‍റോ​ളം വ​രു​ന്ന പ​ഴ​യ കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്ത് ആ​ധു​നി​ക സൗ​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചാ​ൽ ഹോ​മി​യോ രം​ഗ​ത്തെ സ്പെ​ഷ്യ​ൽ ക്ലി​നി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ കാ​യം​കു​ളം ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി വ​ഴി ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാം.

Business

ബാങ്ക് ഓഫ് ബറോഡയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം സോ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം ബാ​​​ങ്കി​​​ന്‍റെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബീ​​​ന വ​​​ഹീ​​​ദ് നി​​​ര്‍വ​​​ഹി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം കാ​​​ന​​​ന്‍ ഷെ​​​ഡ് റോ​​​ഡി​​​ലെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​ന ച​​​ട​​​ങ്ങി​​​ല്‍ ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ സോ​​​ണ​​​ല്‍ മേ​​​ധാ​​​വി​​​യും ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രു​​​മാ​​​യ ഡി. ​​​പ്ര​​​ജി​​​ത്ത് കു​​​മാ​​​ര്‍, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍മാ​​​രാ​​​യ കെ. ​​​ആ​​​ര്‍. ക​​​ഗ​​​ദാ​​​ല്‍, അ​​​നീ​​​ഷ്‌​​​കു​​​മാ​​​ര്‍, കേ​​​ശ​​​വ​​​ന്‍ തുടങ്ങിയവർ പങ്കെടുത്തു.

District News

ക​ടു​ത്തു​രു​ത്തി കെ​എ​സ്ഇ​ബി ഓ​ഫീ​സ് പുതിയ കെട്ടിടത്തിൽ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ടി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​എ​സ്ഇ​ബി സെ​ക്‌ഷ​ന്‍ ഓ​ഫീ​സ് ത​ളി​യി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം തെ​ക്കേ​ട​ത്ത് ആ​ര്‍​ക്കേ​ഡി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ച​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

കെ​എ​സ്ഇ​ബി കോ​ട്ട​യം ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻജിനി​യ​ര്‍ കെ.​ ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ വൈ​ക്കം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ ബി​നു ജെ. ​കു​ഴി​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍ മ​രി​യ ജോ​ര്‍​ജ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ധ​ന്യ വേ​ണു​ഗോ​പാ​ല്‍, ടി.​സി. വി​നോ​ദ്, നോ​ബി മു​ണ്ട​യ്ക്ക​ല്‍, കെ.​ അ​നി​ല്‍​കു​മാ​ര്‍, ശ്രീ​കു​മാ​ര്‍ തെ​ക്കേ​ട​ത്ത്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ ആ​ര്‍. ​രോ​ഹി​ണി, സ​ബ് എ​ൻജിനിയ​ര്‍ കെ.​വി. പ്ര​സാ​ദ്, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ എ​ന്‍.​വി. ജോ​ഷി, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി.​ അ​നീ​ഷ്, ഡേ​വി​ഡ്, വി​ഷ്ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പീ​ച്ച​ങ്കോ​ട് എ​ൽ​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം: ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു


ക​ൽ​പ്പ​റ്റ: പീ​ച്ച​ങ്കോ​ട് എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു. നാ​ല് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.


മൂ​ന്നു​നി​ല​ക​ളി​ലാ​യി 811.78 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യു​ടെ കോ​ളം വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ലാ​യി ആ​റ് ക്ലാ​സ് മു​റി​കും മൂ​ന്നാം നി​ല​യി​ൽ ഒ​രു ഹാ​ളും നി​ർ​മി​ക്കും. സ്റ്റാ​ഫ് റൂം, ​കം​പ്യൂ​ട്ട​ർ റൂം ​ടോ​യ് ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, റാ​ന്പ്, സ്റ്റെ​യ​ർ​കെ​യ്സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ലു​ണ്ടാ​വും. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. അ​മീ​ൻ, വെ​ള്ള​മു​ണ്ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ബി​പി​സി കെ.​കെ. സു​രേ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക ഷി​നു ജോ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​സ​ജി​ത്ത്, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ഫാ​ത്തി​മ​ത്ത് സൂ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​വി. ഹു​സൈ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ പു​ത്ത​ൻ​പു​ര, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എം. സു​മേ​ഷ്, എ​സ്എം​സി അം​ഗം സി​ദ്ദി​ഖ്, സ്കൂ​ൾ ലീ​ഡ​ർ ഹി​ന ഫാ​ത്തി​മ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up