ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ വലിയ മത്സരം കൊണ്ടുവരാൻ വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റ് ഒരുങ്ങുന്നു! അവരുടെ ഏറ്റവും കോംപാക്ട് ഇലക്ട്രിക് SUV ആയ VF5 ന്റെ ഫെയ്സ്ലിഫ്റ്റ് മോഡൽ ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് പുതിയ വാർത്ത.
2026 ഒക്ടോബർ 27 ന് വിൻഫാസ്റ്റ് ഇന്ത്യയിൽ VF5 ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തിരുന്നു. ബെംഗളൂരുവിൽ ഇതിന്റെ ടെസ്റ്റ് വാഹനം ഓടുന്നതിന്റെ സ്പൈ ഫോട്ടോസും പുറത്ത് വന്നു.
VF5 ഒരു ഹാച്ച്ബാക്ക് പോലെ തോന്നിച്ചെങ്കിൽ, പുതിയ മോഡൽ ഒരു ശരിക്കുള്ള SUV ലുക്കിലാണ്:പുതിയ ക്ലാംഷെൽ ബോണറ്റ്, കൂടുതൽ പൊക്കം,സ്ലിം LED ഹെഡ്ലാമ്പുകൾ, കണക്ടഡ് LED ടെയിൽ ലാമ്പ്,ഉള്ളിൽ വലിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, പുതിയ ഡാഷ്ബോർഡ്.
വിലയും റേഞ്ചും
വിൻഫാസ്റ്റ് ഇതുവരെ ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ല, പക്ഷെ റിപ്പോർട്ടുകൾ പ്രകാരംപത്തു ലക്ഷം മുതൽ 12 ലക്ഷം വരെ ആയിരിക്കും പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
ബാറ്ററി 37.23 kWh ലിഥിയം ബാറ്ററി, 136 hp കരുത്ത്, 326 KM NEDC റേഞ്ച് (ഇന്ത്യയിൽ ACയോടെ ഏകദേശം 250 -280 KM കിട്ടും). ചെറിയ 29.6 kWh ബാറ്ററിയും ഉണ്ടാകും.
നവംബർ 17, 2026 ന് ലോഞ്ച് ചെയ്യും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു, പക്ഷെ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.തൂത്തുക്കുടിയിൽ 4,000 കോടി മുടക്കി വിൻഫാസ്റ്റ് പ്ലാന്റ് തുടങ്ങിയിട്ടുണ്ട്. 45 ലധികം ഷോറൂമുകളും ഇന്ത്യയിൽ ആയിട്ടുണ്ട്.