Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Year Eve

പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ കാ​റും ഥാ​ർ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; ഥാ​ർ ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യിലെന്ന് നാ​ട്ടു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ വെ​ള്ള​റ​ട​യി​ൽ കാ​റും ഥാ​ർ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ജ​യ​നെ (66) വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കു​ഞ്ഞ​മ്മ മ​ത്താ​യി(90), സു​ശീ​ല (65), ജോ​ഹാ​ന്‍(14) എ​ന്നി​വ​രെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന ചി​റ​യ​ക്കോ​ട് സ്വ​ദേ​ശി​യെ വെ​ള്ള​റ​ട​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് മു​ങ്ങി. വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി​രു​ന്നു വാ​ഹ​നാ​പ​ക​ടം ന​ട​ന്ന​ത്. പ​ള്ളി​യി​ലെ പു​തു​വ​ർ​ഷ ആ​രാ​ധ​ന ക​ഴി​ഞ്ഞ് പ​ന​ച്ച​മൂ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ കാ​റി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ‌​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ള്ള​വ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കും ജീ​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റി​ന് നി​സാ​ര പ​രി​ക്കു​മു​ണ്ട്.

ഥാ​ർ ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി‌​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​പ​ക‌​ട​ത്തി​ന് പി​ന്നാ​ലെ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യ​ത്. ജീ​പ്പി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up