Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newcalender

വാ​ട്‌​സാ​പ്പി​ല്ലാ​ത്ത​വ​ർ​ക്കും ഇ​നി പാ​ർ​ട്ടി ക്ഷ​ണ​ക്ക​ത്ത് അ​യ​ക്കാം! 'ഇ​വ​ന്‍റ്സ് ഹോം' ​ഫീ​ച്ച​റു​മാ​യി വാ​ട്‌​സാ​പ്പ്

 പാ​ർ​ട്ടി​ക​ളും യോ​ഗ​ങ്ങ​ളും മ​റ്റ് പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ വ​ൻ മാ​റ്റ​ങ്ങ​ളോ​ടെ വാ​ട്‌​സാ​പ്പ്. പു​തി​യ അ​പ്‌​ഡേ​റ്റി​ലൂ​ടെ, വാ​ട്‌​സാ​പ്പ് അ​ക്കൗ​ണ്ടി​ല്ലാ​ത്ത സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലും ഇ​നി ഇ​വ​ന്‍റു​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, ഇ​വ​ന്‍റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി 'ഇ​വ​ന്‍റ്സ് ഹോം' ​എ​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​വും ആ​പ്പി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 

ഇ​നി മു​ത​ൽ ഇ​വ​ന്‍റ് ക്രി​യേ​റ്റ് ചെ​യ്ത ശേ​ഷം അ​തി​ന്‍റെ വെ​ബ് ലി​ങ്ക് ആ​ർ​ക്കും അ​യ​ച്ചു​ന​ൽ​കാം. വാ​ട്‌​സാ​പ്പ് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഇ​വ​ന്‍റ് വി​വ​ര​ങ്ങ​ൾ കാ​ണാ​നും 'Going', 'Maybe', 'Not going' എ​ന്നീ ഓ​പ്ഷ​നു​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ക്കാ​നും സാ​ധി​ക്കും. ഇ​തി​നാ​യി പേ​രും മൊ​ബൈ​ൽ ന​മ്പ​റും മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല.

നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ലെ ഇ​വ​ന്‍റു​ക​ൾ ഒ​രേ​സ​മ​യം ട്രാ​ക്ക് ചെ​യ്യു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ Settings > Events എ​ന്ന ഭാ​ഗ​ത്ത് പു​തി​യ ഹ​ബ് ല​ഭ്യ​മാ​കും. ഇ​വി​ടെ നി​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​തും ക്ഷ​ണി​ക്ക​പ്പെ​ട്ട​തു​മാ​യ എ​ല്ലാ പ​ഴ​യ​തും പു​തി​യ​തു​മാ​യ ഇ​വ​ന്‍റു​ക​ൾ ഒ​രി​ട​ത്ത് കാ​ണാം. അ​തി​ഥി​ക​ൾ​ക്ക് കൂ​ടെ ഒ​രാ​ളെ​ക്കൂ​ടി കൊ​ണ്ടു​വ​രാ​നു​ള്ള അ​നു​മ​തി ന​ൽ​കാ​നും, ക​സ്റ്റം റി​മൈ​ൻ​ഡ​റു​ക​ൾ സെ​റ്റ് ചെ​യ്യാ​നും സം​ഘാ​ട​ക​ർ​ക്ക് സാ​ധി​ക്കും.

അ​ക്കൗ​ണ്ടി​ല്ലാ​ത്ത​വ​ർ​ക്ക് ലി​ങ്ക് അ​യ​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​ർ അ​വ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കി​ല്ല. കൂ​ടാ​തെ, ക്ഷ​ണം സ്വീ​ക​രി​ച്ച് RSVP ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ​രി​പാ​ടി ന​ട​ക്കു​ന്ന കൃ​ത്യ​മാ​യ സ്ഥ​ലം അ​വ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കൂ. ഇ​തി​ലൂ​ടെ അ​പ​രി​ചി​ത​രി​ലേ​ക്ക് നി​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ലൊ​ക്കേ​ഷ​നോ ചോ​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ക്കും.

വ​രും ആ​ഴ്ച​ക​ളി​ൽ ഈ ​ഫീ​ച്ച​റു​ക​ൾ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന് വാ​ട്‌​സാ​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up