Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newplans

എ​യ​ർ​ടെ​ൽ 299 രൂ​പ​യു​ടെ റീ​ചാ​ർ​ജ് പ്ലാ​ൻ നി​ർ​ത്ത​ലാ​ക്കി; 4 പ്രീ​പേ​ഡ് പ്ലാ​നു​ക​ൾ പി​ൻ​വ​ലി​ച്ചു, നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്നേ​ക്കാം

ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ൽ ത​ങ്ങ​ളു​ടെ നാ​ല് പ്രീ​പേ​ഡ് റീ​ചാ​ർ​ജ് പ്ലാ​നു​ക​ൾ നി​ശ​ബ്ദ​മാ​യി പി​ൻ​വ​ലി​ച്ചു. ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ 299 രൂ​പ​യു​ടെ പ്ലാ​ൻ ഉ​ൾ​പ്പെ​ടെ​യാ​ണ് എ​യ​ർ​ടെ​ൽ നി​ർ​ത്ത​ലാ​ക്കി​യ​ത്. യി​രി​ക്കു​ന്ന​ത്. ടെ​ലി​കോം നി​ര​ക്കു​ക​ൾ വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ക​മ്പ​നി​യു​ടെ ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

299 രൂ​പ​യ്ക്ക് പു​റ​മേ 579, 619, 649 രൂ​പ​യു​ടെ പ്ലാ​നു​ക​ളാ​ണ് എ​യ​ർ​ടെ​ൽ നീ​ക്കം ചെ​യ്ത​ത്. നി​ല​വി​ൽ ഈ ​പ്ലാ​നു​ക​ൾ​ക്ക് പ​ക​ര​മാ​യി കൂ​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ട പ്ലാ​നു​ക​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്. ഇ​ത് മു​ൻ​പ​ത്തെ​ക്കാ​ൾ 5 മു​ത​ൽ 16 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന തു​ക​യാ​ണ്.

ദി​വ​സേ​ന 1.5 ജി​ബി ഡാ​റ്റ 28 ദി​വ​സ​ത്തേ​ക്ക് ന​ൽ​കി​യി​രു​ന്ന 299 രൂ​പ​യു​ടെ പ്ലാ​നി​ന് പ​ക​രം, ഇ​നി ഉ​പ​യോ​ക്താ​ക്ക​ൾ 349 രൂ​പ​യു​ടെ പ്ലാ​ൻ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ടി വ​രും. ഇ​തി​ൽ പ്ര​തി​ദി​നം 2 ജി​ബി ഡാ​റ്റ ല​ഭ്യ​മാ​കു​മെ​ങ്കി​ലും തു​ക​യി​ൽ 16 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ 199 രൂ​പ​യു​ടെ​യും (28 ദി​വ​സ​ത്തേ​ക്ക് ആ​കെ 2 ജി​ബി ഡാ​റ്റ) 219 രൂ​പ​യു​ടെ​യും (28 ദി​വ​സ​ത്തേ​ക്ക് ആ​കെ 3 ജി​ബി ഡാ​റ്റ) കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ലാ​നു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ട്.

വ​രും മാ​സ​ങ്ങ​ളി​ൽ റി​ല​യ​ൻ​സ് ജി​യോ, എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്നീ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ റീ​ചാ​ർ​ജ് നി​ര​ക്കു​ക​ളി​ൽ 12 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ് വ​രു​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​യ​ർ​ടെ​ലി​ന്‍റെ ഈ ​പെ​ട്ടെ​ന്നു​ള്ള നീ​ക്കം വ​രാ​നി​രി​ക്കു​ന്ന നി​ര​ക്ക് വ​ർ​ധ​ന​വി​ന്‍റെ സൂ​ച​ന​യാ​യാ​ണോ എ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Latest News

Corehub Up