കൊച്ചി: ഡിജെ പാര്‍ട്ടികള്‍ക്കു രാത്രി 11നുശേഷം വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് ന്യായീകരിച്ചു ഹൈക്കോടതിയില്‍ പോലീസിന്റെ സത്യവാങ്മൂലം.
നൈറ്റ് ലൈഫിന്റെ പേരില്‍ നിയന്ത്രണമില്ലാതെ നടക്കുന്ന കൂട്ടായ്മകള്‍ നഗരത്തിലെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി പോലീസ് കമീഷണറുടെ എതിര്‍സത്യവാങ്മൂലം.
ഡിജെ പാര്‍ട്ടികള്‍ക്ക് രാത്രി 11നുശേഷം വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എളംകുളത്തെ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ലൈസന്‍സി ഉദയംപേരൂര്‍ സ്വദേശി മഹാദേവന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസിന്റെ വിശദീകരണം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് മുരളി പുരുഷോത്തമന് വിശദ വാദത്തിനായി 13ലേക്കു മാറ്റി.