Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nikealphafly4

നൈ​ക്കി ആ​ൽ​ഫാ​ഫ്ലൈ 4 പു​റ​ത്തി​റ​ക്കി: കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​മാ​യ ഓ​ട്ട​ത്തി​നാ​യി പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ

ന്യൂ ​ഡ​ൽ​ഹി: മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ പ്ര​ശ​സ്ത​മാ​യ മാ​ര​ത്ത​ൺ റേ​സിം​ഗ് ഷൂ ​പ​ര​മ്പ​ര​യി​ലെ പു​തി​യ പ​തി​പ്പാ​യ 'ആ​ൽ​ഫാ ഫ്ലൈ 4' ​പ്ര​ഖ്യാ​പി​ച്ച് നൈ​ക്കി. ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​തും കൂ​ടു​ത​ൽ പ്ര​ക​ട​ന​ക്ഷ​മ​ത​യു​ള്ള​തു​മാ​യ ആ​ൽ​ഫാ ഫ്ലൈ ​ഷൂ​വാ​ണി​തെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​ന്താ​രാ​ഷ്ട്ര കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും അ​മ​ച്വ​ർ റ​ണ്ണ​ർ​മാ​രു​ടെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ളും വി​യ​ർ​പ്പൊ​ഴു​ക്കി​യു​ള്ള പ​രി​ശോ​ധ​ന​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​രോ ചു​വ​ടു​വെ​യ്പ്പി​ലും റ​ണ്ണ​റു​ടെ ഊ​ർ​ജ്ജം സം​ഭ​രി​ക്കു​ക​യും അ​ത് തി​രി​കെ കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ആ​ൽ​ഫാ​ഫ്ലൈ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കാ​ത​ൽ. ഇ​തി​ലൂ​ടെ ഓ​ടു​മ്പോ​ൾ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും കൂ​ടു​ത​ൽ സ​മ​യം കാ​ര്യ​ക്ഷ​മ​മാ​യി ഓ​ടാ​നും സാ​ധി​ക്കും .

മു​ൻ പ​തി​പ്പാ​യ ആ​ൽ​ഫാ ഫ്ലൈ 3-​യേ​ക്കാ​ൾ 10 ശ​ത​മാ​നം കൂ​ടു​ത​ൽ എ​ന​ർ​ജി റി​ട്ടേ​ൺ ന​ൽ​കാ​ൻ പു​തി​യ മോ​ഡ​ലി​ന് സാ​ധി​ക്കു​മെ​ന്ന് നൈ​ക്കി വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ലു​ള്ള 'ZoomX' ഫോ​മി​നൊ​പ്പം 'ZoomX LT' എ​ന്ന പു​തി​യ ത​രം ഫോം ​കൂ​ടി​യു​ണ്ട്. ഇ​ത് സാ​ധാ​ര​ണ ZoomX ഫോ​മി​നേ​ക്കാ​ൾ 17 ശ​ത​മാ​നം ഭാ​രം കു​റ​ഞ്ഞ​തും 8 ശ​ത​മാ​നം കൂ​ടു​ത​ൽ എ​ന​ർ​ജി റി​ട്ടേ​ൺ ന​ൽ​കു​ന്ന​തു​മാ​ണ്.

ഷൂ​വി​നു​ള്ളി​ലെ കാ​ർ​ബ​ൺ ഫൈ​ബ​ർ പ്ലേ​റ്റ് കൂ​ടു​ത​ൽ വീ​തി​യു​ള്ള​തും മെ​ച്ച​പ്പെ​ട്ട ഘ​ട​ന​യു​ള്ള​തു​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഇ​ത് ഓ​ട്ട​ക്കാ​ര​ന് കൂ​ടു​ത​ൽ സ്ഥി​ര​ത​യും മു​ൻ​പോ​ട്ട് കു​തി​ക്കാ​നു​ള്ള ബാ​ല​ൻ​സും ന​ൽ​കു​ന്നു.

മു​ൻ​ഭാ​ഗ​ത്തു​ള്ള പ്ര​ശ​സ്ത​മാ​യ ഡ്യു​വ​ൽ 'Zoom Air' പോ​ഡു​ക​ൾ കൂ​ടു​ത​ൽ മൃ​ദു​വും ഭാ​രം കു​റ​ഞ്ഞ​തു​മാ​ക്കി. മു​ൻ മോ​ഡ​ലു​ക​ൾ ഓ​ടു​മ്പോ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്ന വ​ലി​യ ശ​ബ്ദം പു​തി​യ 'Light Shot' ഔ​ട്ട്‌​സോ​ൾ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. റേ​സി​നി​ട​യി​ൽ എ​തി​രാ​ളി​ക​ൾ അ​റി​യാ​തെ അ​വ​രെ മ​റി​ക​ട​ക്കാ​ൻ ഇ​ത് ഓ​ട്ട​ക്കാ​രെ സ​ഹാ​യി​ക്കും.

ആ​ൽ​ഫാ​ഫ്ലൈ 3-യേ​ക്കാ​ൾ 5 ശ​ത​മാ​നം ഭാ​രം കു​റ​വാ​ണ് പു​തി​യ പ​തി​പ്പി​ന്. പു​രു​ഷ​ന്മാ​രു​ടെ സൈ​സ് 10 ഷൂ​വി​ന് 208 ഗ്രാ​മും, സ്ത്രീ​ക​ളു​ടെ സൈ​സ് 8 ഷൂ​വി​ന് 168 ഗ്രാ​മു​മാ​ണ് ഭാ​രം. ഒ​ക്ടോ​ബ​ർ 29 മു​ത​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന ഈ ​ഷൂ​വി​ന്‍റെ വി​ല 280 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 23,000ത്തോ​ളം ഇ​ന്ത്യ​ൻ രൂ​പ).

ച​രി​ത്രം കു​റി​ച്ച് ആ​ൽ​ഫാ​ഫ്ലൈ

ര​ണ്ട് മ​ണി​ക്കൂ​റി​ൽ താ​ഴെ സ​മ​യം കൊ​ണ്ട് മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നൈ​ക്കി ആ​രം​ഭി​ച്ച 'ബ്രേ​ക്കിം​ഗ് 2' പ്രോ​ജ​ക്റ്റി​ലൂ​ടെ​യാ​ണ് ആ​ൽ​ഫാ​ഫ്ലൈ​യു​ടെ തു​ട​ക്കം. 2019ൽ ​വി​യ​ന്ന​യി​ൽ ന​ട​ന്ന മാ​ര​ത്ത​ണി​ൽ കെ​നി​യ​ൻ ഇ​തി​ഹാ​സം ഏ​ലി​യു​ഡ് കി​പ്ചോ 1:59:40 മ​ണി​ക്കൂ​റി​ൽ ല​ക്ഷ്യം ക​ണ്ട് ച​രി​ത്രം കു​റി​ച്ച​ത് ആ​ൽ​ഫാ​ഫ്ലൈ​യു​ടെ പ്രോ​ട്ടോ​ടൈ​പ്പ് ധ​രി​ച്ചാ​യി​രു​ന്നു. തു​ട​ർ​ന്ന് 2020ലാ​ണ് നൈ​ക്കി ഈ ​ഷൂ ഔ​ദ്യോ​ഗി​ക​മാ​യി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up