പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ ഇടത് സ്വതന്ത്രൻ എൻ.എം.ആർ. റസാഖിന്റെ ചിഹ്നത്തിൽ മാറ്റം. കുടം ചിഹ്നത്തിന് പകരം മോതിരം അനുവദിച്ചു. കുടം ചിഹ്നം സാങ്കേതിക കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
ഇതേ തുടർന്നാണ് ചിഹ്നം മാറ്റിയത്. പിന്നാലെ പുതിയ ചിഹ്നത്തിന്റെ പോസ്റ്റർ എൽഡിഎഫ് പുറത്തിറക്കി. അതേസമയം ഇടതുപക്ഷത്തിന് ഒരു സർപ്രൈസ് എംഎൽഎയെ കൊടുക്കുമെന്നും വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറുമെന്നും എൻ.എം.ആർ. റസാഖ് പറഞ്ഞു.
പ്രതിപക്ഷത്തിന് ആശയ ദാരിദ്ര്യമാണെന്ന് പറഞ്ഞ റസാഖ് പാലക്കാട്ട് കഴിഞ്ഞ കുറെ കാലമായിട്ട് സ്ഥിരമായി ഒരു എംഎൽഎ ഇല്ലെന്നും ആരോപിച്ചു. ഇവിടെ ഒരു എംഎൽഎ ഉണ്ടാവുക എന്നുള്ളതും പാലക്കാട്ടുകാരനായ ഒരാൾ എംഎൽഎ ആവുക എന്നുള്ളതും അനിവാര്യമായി വന്നിരിക്കുകയാണെന്നും റസാഖ് കൂട്ടിച്ചേർത്തു.