Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Ban

ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മി​ല്ല; റി​പ്പോ​ർ​ട്ടു​ക​ൾ വ​സ്തു​ത വി​രു​ദ്ധ​മെ​ന്ന് നേ​പ്പാ​ൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മാ​മ്പ​ഴ ഇ​റ​ക്കു​മ​തി​ക്ക് നി​രോ​ധ​ന​മോ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് നേ​പ്പാ​ൾ ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ വ​സ്തു​ത വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ‌

നേ​പ്പാ​ളി​ലെ ദേ​ശീ​യ സ​സ്യ സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റ് ക്വാ​റ​ന്‍റൈ​ൻ ആ​ൻ​ഡ് കീ​ട​നാ​ശി​നി മാ​നേ​ജ്‌​മെ​ന്‍റ് സെ​ന്‍റ​ർ വ​ഴി ഇ​ന്ത്യ​ൻ മാ​മ്പ​ഴ ഇ​റ​ക്കു​മ​തി​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് നേ​പ്പാ​ൾ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​റി​യി​ച്ച മ​ന്ത്രാ​ല​യം ഫൈ​റ്റോ​സാ​നി​റ്റ​റി ആ​വ​ശ്യ​ക​ത​ക​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ക​യും ഫൈ​റ്റോ​സാ​നി​റ്റ​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്താ​ൽ ഇ​റ​ക്കു​മ​തി പെ​ർ​മി​റ്റു​ക​ളും റി​ലീ​സ് ഓ​ർ​ഡ​റു​ക​ളും പു​റ​പ്പെ​ടു​വി​ക്കും.

നേ​പ്പാ​ൾ ഇ​ന്ത്യ​ൻ മാ​മ്പ​ഴ ഇ​റ​ക്കു​മ​തി നി​ർ​ത്തി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം. നേ​പ്പാ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

 

Latest News

Corehub Up