Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nokha

നോ​ഖ ന​ഗ​ര​സ​ഭ 'ചു​വ​പ്പ​ണി​ഞ്ഞു'; രാ​ജ​സ്ഥാ​നി​ൽ സി​പി​എ​മ്മി​ന് ച​രി​ത്ര നേ​ട്ടം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി സി​പി​എം. നോ​ഖ ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണം സി​പി​എം പി​ടി​ച്ചെ​ടു​ത്തു. ആ​കെ​യു​ള്ള 45 വാ​ർ​ഡു​ക​ളി​ൽ 29 എ​ണ്ണ​ത്തി​ലും സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഖ്യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ബി​ജെ​പി​ക്ക് 13 സീ​റ്റും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്ന് സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. 

രാ​ജ​സ്ഥാ​നി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ ഭ​ര​ണം സി​പി​എം പി​ടി​ക്കു​ന്ന​ത്. നോ​ഖ​യി​ലെ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടെ​ന്നും ബി​ജെ​പി​ക്കെ​തി​രാ​യ വോ​ട്ട​ർ​മാ​രു​ടെ അ​തൃ​പ്തി​യു​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കി​ഷ​ൻ പ​രീ​ഖ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ളം 192 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് സി​പി​എം മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത്. 

ഇ​തി​ൽ  40 പേ​ർ വി​ജ​യി​ച്ച​താ​യാ​ണ് പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കു​ന്ന​ത്. നോ​ഖ​യി​ലെ വി​ജ​യം സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് സി​പി​എം വി​ല​യി​രു​ത്തു​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ 7712 വാ​ർ​ഡു​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ബി​ജെ​പി​ക്കാ​ണ് മു​ൻ​തൂ​ക്കം. 3181 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 

കോ​ൺ​ഗ്ര​സ് 2875 വാ​ർ​ഡു​ക​ളി​ലും സ്വ​ത​ന്ത്ര​രും മ​റ്റ് ക​ക്ഷി​ക​ളും 1656 വാ​ർ​ഡു​ക​ളി​ലും വി​ജ​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ജ​ലാ​വ​ർ ന​ഗ​ര​സ​ഭ​യി​ലെ 45 വാ​ർ​ഡു​ക​ളി​ൽ 29 എ​ണ്ണം നേ​ടി കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ​ത്തി. ​ബി​ജെ​പി​ക്ക് 13 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

Latest News

Corehub Up