Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Apply

കേ​ര​ളം അ​പേ​ക്ഷ ന​ൽ​കി​യി​ല്ല; കേ​ന്ദ്രം അ​നു​വ​ദി​ച്ച പ​കു​തി​യി​ലേ​റെ തു​ക ന​ഷ്ട​മാ​യി

ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യ 3032 കോ​ടി രൂ​പ​യി​ൽ 1064 കോ​ടി രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ​തെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ.

പ​ല​തി​നും തു​ക വ​ക​യി​രു​ത്തി​യെ​ങ്കി​ലും ഇ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ളം അ​പേ​ക്ഷ ന​ൽ​കാ​തി​രു​ന്ന​താ​ണ് പ​ണം ല​ഭി​ക്കാ​തി​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നും ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.ധ​ന​സ​ഹാ​യ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ന്ന​തും അ​ത് ല​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​നം അ​പേ​ക്ഷ ന​ൽ​കു​ന്ന​തും ര​ണ്ട് ന​ട​പ​ടി​ക​ളാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള 72 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ പ്ര​കൃ​തി ദു​ര​ന്തം നേ​രി​ടു​ന്ന​തി​നു​ള്ള ഫ​ണ്ടി​ൽ 311.95 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച​ത്.

അ​തി​ൽ കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന് 17.73 കോ​ടി രൂ​പ​യും ന​ഗ​ര​മേ​ഖ​ല​യി​ലെ വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 222.22 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.എ​ന്നാ​ൽ സം​സ്ഥാ​നം അ​പേ​ക്ഷ ന​ല്കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ഈ ​പ​ണം കൈ​മാ​റി​യി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​നം അ​പേ​ക്ഷ ന​ൽ​കു​ക​യോ ആ​വ​ശ്യ​പ്പെ​ട്ടു​ക​യോ ചെ​യ്യു​ന്പോ​ൾ​മാ​ത്ര​മേ തു​ക അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കൂ. ധ​ന​സ​ഹാ​യം അം​ഗീ​ക​രി​ക്കു​ന്ന​ത് ഒ​രു കാ​ര്യ​മാ​ണ്. അ​തി​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​തും പ​ണം കൈ​മാ​റു​ന്ന​തും മ​റ്റൊ​രു ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് അം​ഗം മാ​ണി​ക്കം ടാ​ഗോ​ർ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ അ​നു​ബ​ന്ധ ചോ​ദ്യ​മാ​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

Latest News

Corehub Up