ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചത്.
എന്നാൽ ഈ ഉത്തരവിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കേസിലെ പരാതിക്കാരിക്കെതിരേ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചു.