കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ കുറ്റവാളികളെ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി പി. രാജീവ്. കേസിന്റെ എല്ലാ വശവും എസ്ഐടി പരിശോധിക്കട്ടെ.
അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. പ്രധാന പ്രതികള്‍ എസ്ഐടിയുടെ പിടിയിലായിട്ടുണ്ടല്ലോ.
ഇവര്‍ എന്നുമുതല്‍ ഇതു തുടങ്ങി, എവിടേക്ക് സ്വര്‍ണം കൊണ്ടുപോയി, പുരാവസ്തു വിദേശത്തേക്ക് കൊണ്ടുപോയതടക്കം എസ്ഐടി അന്വേഷിക്കട്ടെ-മന്ത്രി പറഞ്ഞു.