Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuisance

Thrissur

കാട്ടാനശല്യം: ജനകീയസമിതി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

മ​രോ​ട്ടി​ച്ചാ​ൽ: പു​ത്തൂ​ർ - പാ​ണ​ഞ്ചേ​ രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ വെ​ള്ള​ക്കാ​രി​ത്ത​ടം, മാ​ന്ദാ​മം​ഗ​ലം, മ​രോ​ട്ടി​ച്ചാ​ൽ, ചെ​ന്നാ​യ്പാ​റ, തെ​ക്കേ​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന‌​ശ​ല്യം രൂ​ക്ഷ​മാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. പ​ള്ളി​ത്താ​ഴം സെ​ന്‍റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ. ​രാ​ജ​ൻ എം‌​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ത്തൂ​ർ, പാ​ണ​ഞ്ചേ​രി പ​ഞ്ചാ​ യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​കീ​യ​സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ബി.​എ​സ്. എ​ഡി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ് പൊ​ടി​പ്പാ​റ, പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി റെ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി അ​ജി, റെ​ജി പു​റ്റാ​നി​യി​ൽ, ജോ​സി ബേ​ബി, വി​വി​ധ രാ​ ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധിക​ളാ​യ ബി​ജോ​യ് തോ​മ​സ്, ഷി​ബു പോ​ൾ, പി.​എ​സ്. ബാ​ബു, ക​നി​ഷ്ക​ൻ, ബാ​ബു തോ​മ​സ്, സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ബാ​ബു പ​ന​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​നു​ഷ്യജീ​വ​നെ​ക്കാ​ൾ പ്രാ​ധാ​ന്യം വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

വ​ട​ക്കാ​ഞ്ചേ​രി: മ​നു​ഷ്യ​ജീ​വ​നെ​ക്കാ​ൾ സ​ർ​ക്കാ​രു​ക​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തു വ​ന്യ​മൃ​ഗങ്ങ​ൾ​ക്കാ​ണെ​ന്ന് മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​ൻ.​എ​സ്. വ​ർ​ഗീ​സ് പ​ത്രസ​മ്മേ​ള​ന​ത്തി​ൽ​പ​റ​ഞ്ഞു. മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നാ​തി​ർ​ത്തി പ്ര​ദേശ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​തും കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും നി​ത്യസം​ഭ​വ​മാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ​ന്നും ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണു ജീ​വി​ക്കു​ന്ന‌തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം വാ​ഴ​ക്കോ​ട് - പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ ആ​ന​ക​ളി​റ​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വി​വി​ധ​യി​നം കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ചി​ട്ടും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്താ​തി​രു​ന്ന​ത് മോ​ശ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ്് പ​റ​ഞ്ഞു. ഇ​നി​യെങ്കി​ലും ആ​ന​വി​ഷ​യം ഉ​ണ്ടാ​കു​മ്പോ​ൾ ചെ​റു​തു​രു​ത്തി - വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേഷ​നു​ക​ളി​ൽ​നി​ന്നും ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും വ​ർ​ഗീ​സ് കൂ​ട്ടി​ചേ​ർ​ത്തു.

തൃ​ശൂ​ർ - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​നി​ൽ തു​ര​ങ്ക​പാ​ത നി​ർ​മി​ച്ച​തോ​ടെയാ​ണു ഷോ​ള​യാ​ർ വ​ന​ത്തി​ൽ​നി​ന്നും ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ച്ചാ​ട് വ​ന​മേ​ഖ​ല​യിലേ​ക്കു ക​ട​ന്ന​തെ​ന്നും അ​ക​മ​ല ഉ​ൾ​പ്പ​ടെ​യു​ള്ള ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ അ​നാ​ഥാ​ലയ​ങ്ങ​ളാ​യി​മാ​റി​യെ​ന്നും അ​ത് ഉ​ട​ൻ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ​വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ട​ൻ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നും വ​ർ​ഗീ​സ് പ​റ​ഞ്ഞു.

കാ​ട്ടാ​ന ശ​ല്യത്തി​ന് ശ്വാ​ശ്വ​ത​പ​രി​ഹാ​രം​തേ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​അം​ഗ​ങ്ങ​ൾ വ​നം​മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണി​നെ നേ​രി​ൽ​ക്ക​ണ്ട് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കും. കു​തി​രാ​നി​ൽ അ​ടി​യ​ന്ത​ര സോ​ളാ​ർ ഫെ​ൻ​സിം​ഗ് ന​ട​ത്തി ആ​ന​ക​ളെ റി​വേ​ഴ്സ്ഡ്രൈ​വ് ന​ട​ത്തി തി​രി​ച്ച​യ​ക്കു​ന്ന​തി​നാ​യു​ള്ള ച​ർ​ച്ച​യാ​ണ് പ്ര​ധാന​മാ​യും മ​ന്ത്രി​യെ​ക്ക​ണ്ട് ന​ട​ത്തു​ക.


പി​ആ​ർ​ടി അം​ഗ​ങ്ങ​ൾ​ക്ക് ഫോ​ റ​സ്റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​മാ​യി ചേ​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കും. യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി എ​ന്നി​വ​ർ​ക്കു നിവേ​ദ​നം ന​ൽ​കും. ആ​ന​ക​ളെ​സൂ​ക്ഷി​ക്കു​ക എ​ന്ന​മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ​ക്കൂ​ടാ​തെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ യ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​എ. മൊ​ഹി​യു​ദ്ദീ​ൻ, കെ.​ഇ. മീ​ന, ജ​ല​ജ ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up