Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing Certificate

ഫീ​സ് കൊ​ടു​ത്താ​ൽ 'ക​ഴു​ത'​യ്ക്കും കി​ട്ടും ന​ഴ്സിംഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ്! മ​ധ്യ​പ്ര​ദേ​ശി​ലെ പോ​ർ​ട്ട​ൽ വീ​ഴ്ച​യി​ൽ കേ​സ്

ഭോപ്പാൽ: ന​ഴ്സിംഗ് ​ര​ജി​സ്ട്രേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലെ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച പു​റ​ത്തു​കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. 'ക​ഴു​ത'​യു​ടെ പേ​രി​ൽ വ്യാ​ജ ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭോ​പ്പാ​ലി​ലെ ടി.​ടി. ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

‘ഡോ​ങ്കി എം.​പി.​എ​ൻ.​ആ​ർ.​സി’ എ​ന്ന പേ​രി​ലാ​ണ് കൗ​ൺ​സി​ലി​ന്‍റെ പോ​ർ​ട്ട​ലി​ൽ നി​ന്നും ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. അ​പേ​ക്ഷ​ക​ന്‍റെ പേ​ര് ‘ഡോ​ങ്കി എം.​പി.​എ​ൻ.​ആ​ർ.​സി’ എ​ന്നും പി​താ​വി​ന്‍റെ പേ​ര് ‘ഡോ​ങ്കി ഫാ​ദ​ർ’, മാ​താ​വി​ന്‍റെ പേ​ര് ‘ഡോ​ങ്കി മ​ദ​ർ’ എ​ന്നു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ജാ​തി​യു​ടെ സ്ഥാ​ന​ത്ത് ‘മൃ​ഗം’ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. യാ​തൊ​രു​വി​ധ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളും കൂ​ടാ​തെ പോ​ർ​ട്ട​ൽ ഈ ​അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും, 2,050 രൂ​പ ഫീ​സ് ഈ​ടാ​ക്കി​യ ശേ​ഷം ഔ​ദ്യോ​ഗി​ക ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ​ൻ.​എ​സ്.​യു.​ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി പ​ർ​മ​റി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യും തെ​ളി​യി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പ​ർ​മ​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യ​ല്ല, മ​റി​ച്ച് സം​വി​ധാ​ന​ത്തി​ലെ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും, ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ത​ന്നെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up