ഫിലാഡെൽഫിയ: അമേരിക്കയിലെ ഫിലാഡെൽഫിയ നഗരത്തിനടുത്തുള്ള നഴ്സിംഗ് ഹോമിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും രണ്ടു പേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.
വാതകച്ചോർച്ചയാണു ദുരന്തത്തിനു കാരണം. വാതകച്ചോർച്ച കണ്ടെത്താൻ പരിശോധനാ സംഘം എത്തിയ സമയത്താണു സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. 174 പേരെ കിടത്താൻ സൗകര്യമുള്ള നഴ്സിംഗ് ഹോം ആണിത്. അഞ്ചു പേരെ കണാതായിട്ടുണ്ട്.