Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing Profession

ന​ഴ്സിം​ഗ് മേ​ഖ​ല​യെ അ​പ​മാ​നി​ച്ച് ക​ങ്ക​ണ റ​ണാ​വ​ത്ത്; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

ന​ഴ്സിം​ഗ് ജോ​ലി ലൈം​ഗി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ണെ​ന്ന് ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചു മാ​പ്പു പ​റ​യ​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ തോ​മ​സ്. പു​തി​യ സി​നി​മ​യു​ടെ റി​ലീ​സി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് താ​രം ന​ഴ്സിം​ഗ് മേ​ഖ​ല​യെ ആ​ക്ഷേ​പി​ക്കു​ന്ന വി​ധ​ത്തി​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും മ​റ്റു പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് രാ​ജ്യ​ത്തെ ന​ഴ്സു​മാ​ർ രോ​ഗി​ക​ളെ പ​രി​ച​രി​ച്ച​ത്. വി​ല​കു​റ​ഞ്ഞ പ​ബ്ലി​സി​റ്റി​ക്കു​വേ​ണ്ടി നി​ര​ന്ത​രം വി​വാ​ദ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ങ്ക​ണ​യു​ടെ വാ​ക്കു​ക​ളെ കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും ജോ​ജോ തോ​മ​സ് പ​റ​ഞ്ഞു. ന​ഴ്സിം​ഗ് മേ​ഖ​ല​യെ വി​കൃ​ത​മാ​യി ചി​ത്രീ​ക​രി​ച്ച പ്ര​സ്താ​വ​ന ക​ങ്ക​ണ ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up