Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nutrition

Malappuram

ഇ​ടി​വ​ണ്ണ എ​ൽ​പി സ്കൂ​ളി​ൽ പോ​ഷ​ക​ത്തോ​ട്ടം ഒ​രു​ങ്ങു​ന്നു

നി​ല​ന്പൂ​ർ:​ ഇ​ടി​വ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പോ​ഷ​ക​ത്തോ​ട്ടം ഒ​രു​ങ്ങു​ന്നു. വാ​ക് റൂം ​ഫൗ​ണ്ടേ​ഷ​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​എ​ഫ്പി​സി​കെ ഡ​യ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പോ​ഷ​ക​ത്തോ​ട്ടം ഒ​രു​ക്കു​ന്ന​ത്. 1.5 സെ​ന്‍റ് സ്ഥ​ല​ത്താ​യി 64 ച​ട്ടി​ക​ളി​ലാ​യി വി​വി​ധ​യി​നം പ​ച്ച​ക്ക​റി ​തൈ​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വെ​ണ്ട, ചീ​ര, പ​പ്പാ​യ, ക​റി​വേ​പ്പി​ല, ത​ക്കാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ഓ​ണ​ത്തി​നാ​യി ഒ​രു​ക്കു​ക.

20 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കും. ഇ​ക്കു​റി വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ ക​റി​ക​ൾ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലു​ണ്ടാ​കും. പ​ച്ച​ക്ക​റി​ക​ളു​ടെ വ​ള​ർ​ച്ച, പ​രി​ച​ര​ണം എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക് ക​ണ്ട് പ​ഠി​ക്കാ​നാ​കും.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​ഷ​ക​ത്തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ച്ചാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​ർ ഡോ.​ ബാ​ബു വ​ർ​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​രു​വി​ള, സ്കൂ​ളി​ന്‍റെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യു​ള്ള ര​ശ്മി, ചാ​ലി​യാ​ർ കൃ​ഷി ഓ​ഫീ​സ​ർ ഷ​ബ്ന യാ​സിം, ശ്രീ​റാം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​വി. മ​നോ​ജ്, നി​ത്യ ​ജോ​സ്, അ​ൻ​സാ​ർ, സു​ധീ​ന, പി. ​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up