Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Object

ഒ​മാ​ൻ തീ​ര​ത്തി​ന് സ​മീ​പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലി​ന് നേ​ർ​ക്ക് അ​ജ്ഞാ​ത വ​സ്തു പ​തി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​ൻ തീ​ര​ത്തി​ന് സ​മീ​പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലി​ന് നേ​ർ​ക്ക് അ​ജ്ഞാ​ത വ​സ്തു പ​തി​ച്ചു. ഒ​മാ​നി​ലെ ലി​മ​യ്ക്ക് വ​ട​ക്കു​കി​ഴ​ക്കാ​യി ഏ​ക​ദേ​ശം 11 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും തു​ട​ർ​ന്ന് ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും യു​കെ​എം​ടി​ഒ വ്യ​ക്ത​മാ​ക്കി.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക കോ​സ്റ്റ് ഗാ​ർ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന മ​റ്റ് ക​പ്പ​ലു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേശം ന​ൽ​കി.

Latest News

Corehub Up