Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Occasion Of The Memory

Kottayam

വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സി​ന്‍റെ ഓ​ര്‍മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

പു​തു​പ്പ​ള്ളി: വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സി​ന്‍റെ ഓ​ര്‍മ​പ്പെ​രു​ന്നാ​ളി​നു തു​ട​ക്കം​കു​റി​ച്ചു പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ കൊ​ടി​യേ​റി. ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​യി​ല്‍ രാ​വി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന​കാ​ര്‍മി​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന ന​ട​ത്തി.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വാ​ക​ത്താ​നം ക​ര​യി​ല്‍നി​ന്ന് ആ​ഘോ​ഷ​പൂ​ര്‍വം ഞാ​ലി​യാ​കു​ഴി, പു​തു​പ്പ​ള്ളി ക​വ​ലവ​ഴി പ​ള്ളി​യി​ലേ​ക്ക് കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. തു​ട​ര്‍ന്ന് ന​ട​ന്ന സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കൊ​ടി​യേ​റ്റി​യ​ത്.

25നു ​വൈ​കു​ന്നേ​രം 6ന് ​പെ​രു​ന്നാ​ള്‍ സ​ന്ധ്യ​ന​മ​സ്‌​കാ​രം, അ​ഖി​ല മ​ല​ങ്ക​ര വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍ ഐ​പ്പ് മ​ങ്ങാ​ട്ട് ന​ല്‍കു​ന്ന പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം, രാ​ത്രി 8ന് ​റാ​സ, തു​ട​ര്‍ന്ന് സ്‌​നേ​ഹ​വി​രു​ന്ന്. പ്ര​ധാ​ന ​പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 26ന് ​പു​ല​ര്‍ച്ചെ 12ന് ​വെ​ച്ചൂ​ട്ട് നേ​ര്‍ച്ച​ക്കു​ള്ള അ​രി​യി​ടീ​ല്‍, രാ​വി​ലെ 9നു ​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യു​ടെ പ്ര​ധാ​ന കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന, തു​ട​ര്‍ന്നു പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍വാ​ദം, പ്ര​സി​ദ്ധ​മാ​യ വെ​ച്ചൂ​ട്ട് നേ​ര്‍ച്ച എ​ന്നി​വ ന​ട​ത്തും. മേ​യ് 10നു ​കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ക്കും.

Latest News

Corehub Up