Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Odi Series

ഗംഭീര തോല്‍വി തുടരുന്നു...

ഇ​​ൻ​​ഡോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര കൈ​​വി​​ട്ട​​തോ​​ടെ കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​റി​​നു മേ​​ൽ സ​​മ്മ​​ർ​​ദം അ​​ധി​​ക​​രി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡു​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടു​​ന്നു. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര 2-1നാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ന്ത്യ​​യി​​ൽ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ജ​​യി​​ക്കു​​ന്ന​​ത്.

ഇ​​ൻ​​ഡോ​​ർ ഹോ​​ൾ​​ക്ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ 41 റ​​ണ്‍​സി​​ന് ജ​​യി​​ച്ചാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ 16 പ​​ര​​ന്പ​​ര​​ക​​ളി​​ലും ഇ​​ന്ത്യ ജ​​യി​​ച്ച​​പ്പോ​​ൾ ഗം​​ഭീ​​റി​​നും ഗി​​ല്ലി​​നും കീ​​ഴി​​ൽ ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി തോ​​ൽ​​വി അ​​റി​​ഞ്ഞു എ​​ന്ന​​ത് കോ​​ച്ചി​​നും ഇ​​ളം​​മു​​റ​​ക്കാ​​ര​​ൻ നാ​​യ​​ക​​നും സ​​മ്മ​​ർ​​ദം കൂ​​ട്ടു​​ന്നു.

തോ​​റ്റു തു​​ട​​ങ്ങി

കോ​​ച്ച് എ​​ന്ന നി​​ല​​യി​​ൽ ഗം​​ഭീ​​ര തോ​​ൽ​​വി​​യോ​​ടെ​​യാ​​യി​​രു​​ന്നു ഗം​​ഭീ​​റി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. 2024 ഓ​​ഗ​​സ്റ്റി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര തോ​​റ്റാ​​യി​​രു​​ന്നു ഗം​​ഭീ​​റി​​ന്‍റെ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. 1997നു ​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ശ്രീ​​ല​​ങ്ക​​യോ​​ട് ഇ​​ന്ത്യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര തോ​​ൽ​​ക്കു​​ന്ന​​ത്.

സ​​ന്പൂ​​ർ​​ണ പരാജയം

2024 ന​​വം​​ബ​​റി​​ൽ സ്വ​​ന്തം മ​​ണ്ണി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നോ​​ട് ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ സ​​ന്പൂ​​ർ​​ണ തോ​​ൽ​​വി. 1988ന് ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡി​​നോ​​ട് സ്വ​​ന്തം നാ​​ട്ടി​​ൽ ഒ​​രു ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​ അ​​ടി​​യ​​റ​​ വ​​ച്ചു. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ൽ 46 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​യ​​തോ​​ടെ ഹോം ​​ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ കു​​റ​​ഞ്ഞ സ്കോ​​റി​​ന്‍റെ നാ​​ണ​​ക്കേ​​ടും പി​​റ​​ന്നു.

പ്രോ​​ട്ടീ​​സ് ഊ​​ഴം

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ട് ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ര​​ന്പ​​ര​​യി​​ലും പൂ​​ർ​​ണ തോ​​ൽ​​വി. ഇ​​ന്ത്യ​​യി​​ൽ 25 വ​​ർ​​ഷ​​ത്തി​​നി​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ആ​​ദ്യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര ജ​​യ​​വു​​മാ​​യി തെം​​ബ ബൗ​​മ​​യും സം​​ഘ​​വും മ​​ട​​ങ്ങി.

2025 ന​​വം​​ബ​​റി​​ൽ ഗോഹട്ടി ടെ​​സ്റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 408 റ​​ണ്‍​സി​​ന് തോ​​റ്റു. ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ റ​​ണ്‍​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ ടെ​​സ്റ്റ് തോ​​ൽ​​വി എ​​ന്ന റി​​ക്കാ​​ർ​​ഡും ഗം​​ഭീ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഏ​​റ്റു​​വാ​​ങ്ങി.

ചോ​​ദ്യ​​മു​​ന​​യി​​ൽ ഗി​​ൽ!

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ​​നി​​ന്ന് ത​​ഴ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ ഫോ​​മി​​ല്ല​​ായ്മ മ​​റ​​യ്ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന് നേ​​തൃ​​ത്വ​​ത്തി​​ലെ വീ​​ഴ്ച​​ക​​ൾ മ​​റ​​യ്ക്കു​​ക എ​​ളു​​പ്പ​​മ​​ല്ല. നി​​രാ​​ശ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​ക​​ട​​നം ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ഓ​​പ്പ​​ണ​​റു​​ടെ റോ​​ളി​​ൽ​​നി​​ന്ന് ത​​ഴ​​യ​​പ്പെ​​ടാ​​നി​​ട​​യാ​​ക്കി. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ക​​രു​​തി ക​​ളി​​ച്ച് ഫോം ​​വീ​​ണ്ടെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ഴും തു​​ട​​ർ തോ​​ൽ​​വി​​ക​​ൾ നാ​​യ​​ക​​നെ ചോ​​ദ്യ​​മു​​ന​​യി​​ലാ​​ക്കു​​ന്നു.

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര ന​​ഷ്ട​​മാ​​യ​​തി​​നു പി​​ന്നാ​​ലെ ചി​​ല മേ​​ഖ​​ല​​​​ക​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട് എ​​ന്നാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം. വി​​രാ​​ട് കോഹ്‌ലിയെ പു​​ക​​ഴ്ത്തി​​യ ഗി​​ൽ ബൗ​​ള​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ലും ആ​​ത്മ​​വി​​ശ്വാ​​സം പ്ര​​ക​​ടി​​പ്പി​​ച്ചു.

ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക്

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര തോ​​ൽ​​വി​​ക്ക് പി​​ന്നാ​​ലെ ഗി​​ൽ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്നു. വ്യാ​​ഴാ​​ഴ്ച മു​​ത​​ൽ രാ​​ജ്കോ​​ട്ടി​​ൽ സൗ​​രാ​​ഷ്ട്ര​​യ്ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ര​​ഞ്ജി ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ൽ പ​​ഞ്ചാ​​ബി​​നു വേ​​ണ്ടി ഗി​​ൽ ക​​ളി​​ക്കും.

Sports

ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ന്യൂ​സി​ല​ൻ​ഡ്

ഹാ​മി​ൽ​ട​ൺ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ന്യൂ​സി​ല​ൻ​ഡ്. ഇ​ന്ന് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കി​വീ​സ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ലും ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ചി​രു​ന്നു.

ഹാ​മി​ൽ​ട്ട​ണി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 33.1 ഓ​വ​റി​ൽ ന്യൂ​സി​ല​ൻ​ഡ് മ​റി​ക​ട​ന്നു. ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ​യും ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

56 റ​ൺ​സെ​ടു​ത്ത മി​ച്ച​ലാ​ണ് ന്യൂ​സി​ല​ൻ‌​ഡി​ന്‍റെ ടോ​പ് സ്കോ​റ​ർ. ര​ചി​ൻ 54 റ​ൺ​സും സാ​ന്‍റ്ന​ർ 34 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​ർ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 36 ഓ​വ​റി​ൽ 175 റ​ൺ​സെ​ടു​ത്ത് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 42 റ​ൺ​സെ​ടു​ത്ത ജാ​മി ഓ​വ​ർ​ട്ട​ന്‍റെ​യും 34 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും 25 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ടി​ന്‍റെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് 175 റ​ൺ​സെ​ടു​ത്ത​ത്.

ന്യൂ​സി​ല​ൻ‌​ഡി​ന് വേ​ണ്ടി ബ്ലെ​യ്ർ ടി​ക്ക്ന​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ന​താ​ൻ സ്മി​ത്ത് ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി, സ​ക്കാ​റി ഫോ​ൽ​ക്ക്സ്, മി​ച്ച​ൽ സാ​ന്‍റ്ന​ർ, മൈ​ക്ക​ൽ ബ്രെ​യ്സ്‌​വ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബ്ലെ​യ്ർ ടി​ക്ക്ന​റാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം.

 

 

Sports

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​നം: ബം​ഗ്ലാ​ദേ​ശി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ധാ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 213 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ​യും റി​ഷാ​ദ് ഹൊ​സെ​യ്ന്‍റെ​യും നാ​യ​ക​ൻ മെ​ഹ്‌​ദി ഹ​സ​ന്‍റെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സെ​ടു​ത്ത സൗ​മ്യ സ​ർ​ക്കാ​രാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ്സ്കോ​റ​ർ.

റി​ഷാ​ദ് ഹൊ​സെ​യ്ൻ 39 റ​ൺ​സും മെ​ഹ്‌​ദി ഹ​സ​ൻ 32 റ​ൺ​സും എ​ടു​ത്തു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ഗു​ഡാ​കേ​ഷ് മോ​ട്ടി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ഖി​യേ​ൽ ഹൊ​സെ​യ്നും അ​ലി​ക്ക് അ​ത്താ​നാ​സെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up