Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Ideas Unveiled

Kottayam

ഭാ​വി​യി​ലെ കോ​ട്ട​യം: ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​നു മു​ന്നി​ല്‍ തു​റ​ന്ന​ത് ആ​ശ​യ​ങ്ങ​ളു​ടെ ക​ല​വ​റ

കോ​​ട്ട​​യം: ഭാ​​വി​​യി​​ലെ കോ​​ട്ട​​യം ജി​​ല്ലാ എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്ക​​ണം? വി​​ക​​സ​​ന സ്വ​​പ്ന​​ങ്ങ​​ള്‍ യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കാ​​ന്‍ ചെ​​യ്യ​​ണ്ട​​ത് എ​​ന്തൊ​​ക്കെ? ഈ ​​ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് ഉ​​ത്ത​​ര​​മാ​​യി സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡി​​നു മു​​ന്നി​​ല്‍ തു​​റ​​ന്ന​​ത് ആ​​ശ​​യ​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ. പ​​തി​​ന​​ഞ്ചാം പ​​ഞ്ച​​വ​​ത്സ​​ര പ​​ദ്ധ​​തി രൂ​​പീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജി​​ല്ല​​യി​​ലെ വി​​വി​​ധ​​മേ​​ഖ​​ല​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ കെ.​​എം. ച​​ന്ദ്ര​​ശേ​​ഖ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ന്ന മു​​ഖാ​​മു​​ഖ​​ത്തി​​ലാ​​ണ് ജി​​ല്ല​​യു​​ടെ പു​​രോ​​ഗ​​തി ല​​ക്ഷ്യ​​മി​​ട്ടു​​ള്ള നി​​ര​​വ​​ധി ആ​​ശ​​യ​​ങ്ങ​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്ക​​പ്പെ​​ട്ട​​ത്.

കൃ​​ഷി, വി​​നോ​​ദ​​സ​​ഞ്ചാ​​രം, വി​​ദ്യാ​​ഭ്യാ​​സം, ന​​ഗ​​ര​​വി​​ക​​സ​​നം, വ​​യോ​​ജ​​ന​​ക്ഷേ​​മം, സം​​രം​​ഭ​​ക​​ത്വ വി​​ക​​സ​​നം, ശാ​​സ്ത്ര ഗ​​വേ​​ഷ​​ണം, ആ​​രോ​​ഗ്യം, സ്പോ​​ര്‍​ട്സ്, സാ​​മൂ​​ഹ്യ​​ക്ഷേ​​മം തു​​ട​​ങ്ങി വി​​വി​​ധ​​മേ​​ഖ​​ല​​ക​​ളി​​ല്‍ ഭാ​​വി വി​​ക​​സ​​ന​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. കാ​​ലോ​​ചി​​ത​​മാ​​യ പ​​രി​​ഷ്‌​​കാ​​ര​​ങ്ങ​​ളി​​ലൂ​​ടെ പ​​ഠ​​നം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ല്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു നി​​ല​​നി​​ല്‍​ക്കാ​​നാ​​വി​​ല്ലെ​​ന്ന് മു​​ഖാ​​മു​​ഖ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ശാ​​സ്ത്ര, സാ​​ങ്കേ​​തി​​ക, കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ല്‍ ജി​​ല്ല​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഗ​​വേ​​ഷ​​ണ​​ങ്ങ​​ളി​​ലെ ക​​ണ്ടെ​​ത്ത​​ലു​​ക​​ള്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണം. മ​​ഴ​​ക്കാ​​ല​​ത്ത് ജി​​ല്ല​​യു​​ടെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും നേ​​രി​​ടു​​ന്ന വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​യെ അ​​തി​​ജീ​​വി​​ക്കാ​​ന്‍ മാ​​ലി​​ന്യ നി​​ര്‍​മാ​​ജ​​ന​​വും ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ ആ​​ഴം​​കൂ​​ട്ടു​​ന്ന ന​​ട​​പ​​ടി​​ക​​ളും ത്വ​​രി​​ത​​പ്പെ​​ടു​​ത്ത​​ണം. യു​​വ​​ജ​​ന​​ങ്ങ​​ളി​​ല്‍ കൃ​​ഷി​​യോ​​ട് ആ​​ഭി​​മു​​ഖ്യം വ​​ള​​ര്‍​ത്താ​​നും കാ​​ര്‍​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ മൂ​​ല്യ​​വ​​ര്‍​ധ​​ന പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും പ​​ദ്ധ​​തി​​ക​​ളു​​ണ്ടാ​​ക​​ണം. ജി​​ല്ല​​യി​​ലെ ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​ന് ഈ ​​രം​​ഗ​​ത്തെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​നം യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്ക​​ണം.

സം​​ര​​ക്ഷി​​ക്കാ​​ന്‍ ആ​​ളു​​ക​​ളി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍​ത​​ല​​ത്തി​​ലോ പൊ​​തു​​മേ​​ഖ​​ലാ​​ത​​ല​​ത്തി​​ലോ അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ള്‍ തു​​ട​​ങ്ങ​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശ​​വും പ​​രി​​പാ​​ടി​​യി​​ലു​​യ​​ര്‍​ന്നു.

പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ല്‍ വി​​ട്ടു​​വീ​​ഴ്ച ചെ​​യ്യാ​​ത്ത വി​​ക​​സ​​ന​​മാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ പ​​റ​​ഞ്ഞു. റ​​ബ​​ര്‍ കൃ​​ഷി​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നും ക​​ര്‍​ഷ​​ക​​രു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മു​​ള്ള വി​​ശ​​ദ പ​​ഠ​​ന​​ത്തി​​നു​​മു​​ള്ള സാ​​ധ്യ​​ത പ്ലാ​​നിം​​ഗ് ബോ​​ര്‍​ഡ് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി നി​​ര്‍​ദേ​​ശി​​ച്ചു.

എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ, എം​​ജി യൂ​​ണി​​വ​​ഴ്‌​​സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ പ്ര​​ഫ. ഡി. ​​മാ​​വൂ​​ത്, രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​​ട​​ര്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡ് അം​​ഗ​​ങ്ങ​​ളാ​​യ ജി. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, ശ്രീ​​ധ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, വ​​രു​​ണ്‍ സ​​ന്തോ​​ഷ്, ഡോ. ​​പി.​​പി. ബാ​​ല​​ന്‍, മു​​ന്‍ മ​​ന്ത്രി കെ.​​സി. ജോ​​സ​​ഫ്, റ​​ബ​​ര്‍ കേ​​ര​​ള ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​​ട​​ര്‍ ഷീ​​ല തോ​​മ​​സ്, സെ​​ന്‍​ട്ര​​ല്‍ ട്രാ​​വ​​ന്‍​കൂ​​ര്‍ ചേം​​ബ​​ര്‍ ഓ​​ഫ് കൊ​​മേ​​ഴ്സ് ആ​​ന്‍​ഡ് ഇ​​ന്‍​ഡ​​സ്ട്രി പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ഏ​​ബ്ര​​ഹാം മു​​ള​​മൂ​​ട്ടി​​ല്‍, കോ​​ട്ട​​യം പോ​​ര്‍​ട്ട് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​​ട​​ര്‍ ഏ​​ബ്ര​​ഹാം വ​​ര്‍​ഗീ​​സ്, മ​​ല​​യാ​​ള മ​​നോ​​ര​​മ കോ-​​ഓ​​ര്‍​ഡി​​നേ​​റ്റിം​​ഗ് എ​​ഡി​​റ്റ​​ര്‍ കെ. ​​ടോ​​ണി ജോ​​സ്, ഡോ. ​​കെ.​​ജി പ​​ത്മ​​കു​​മാ​​ര്‍, പാ​​ലാ രൂ​​പ​​ത സോ​​ഷ്യ​​ല്‍ വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്‌​​ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് വാ​​ട്ട​​പ്പ​​ള്ളി​​ല്‍, ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ്, പ്ലാ​​നിം​​ഗ് ബോ​​ര്‍​ഡ് ഇ​​വാ​​ല്യൂ​​വേ​​ഷ​​ന്‍ ഡി​​വി​​ഷ​​ന്‍ മേ​​ധാ​​വി ഡോ. ​​എ.​​എ​​സ്. സു​​നി​​ത, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ പി.​​എ. അ​​മാ​​ന​​ത്ത് തു​​ട​​ങ്ങി​​യ​​ര്‍ വി​​ക​​സ​​ന ആ​​ശ​​യ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചു.

Latest News

Corehub Up