പാലക്കാട്: ലയൺസ് ക്ലബ് ഓഫ് പാലക്കാട് സിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എസ്. സുമിൻ അധ്യക്ഷനായി. സെക്കന്റ് -വൈസ് ഡിസ്ട്രിക്ട് ഗവർണർ വിമൽ വേണു ആറ് സർവീസ് പ്രോജക്റ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സാ ധനസഹായ വിതരണവും നടത്തി. കഴിഞ്ഞവർഷത്തിലെ ഫസ്റ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. സ്ഥാനമൊഴിയുന്ന സെക്രട്ടറി അനിൽ ജോസഫ്, ട്രഷറർ പരമേശ്വരൻ, സർവീസ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ പ്രദീപ്, ഡയറക്ടർ എസ്.ആർ. ബാബു, ഈശ്വരൻ നമ്പൂതിരി പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് ശിവകുമാർ നന്ദി പറഞ്ഞു.