Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Former Federal Prosecutor

America

മു​ൻ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ മൗ​റീ​ൻ കോ​മി​യെ ട്രം​പ് ഭ​ര​ണ​കൂ​ടം പു​റ​ത്താ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് കോ​ട​തി

ന്യൂ​യോ​ർ​ക്ക്: മു​ൻ എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ ജെ​യിം​സ് കോ​മി​യു​ടെ മ​ക​ളും മു​ൻ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​റു​മാ​യ മൗ​റീ​ൻ കോ​മി​യെ ട്രം​പ് ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്താ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൻ ഫെ​ഡ​റ​ൽ കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി​ച്ചു. ജെ​ഫ്രി എ​പ്സ്റ്റീ​ൻ, സീ​ൻ കോം​ബ്‌​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ വി​ചാ​ര​ണ​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പ്ര​മു​ഖ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു മൗ​റീ​ൻ കോ​മി.

ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ്​ അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്തു​വെ​ന്നും, ഫെ​ഡ​റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് നി​യ​മ​ങ്ങ​ളും മൗ​റീ​ൻ കോ​മി​യു​ടെ അ​വ​കാ​ശ​ങ്ങ​ളും ലം​ഘി​ച്ചു​വെ​ന്നും ഫെ​ഡ​റ​ൽ ഡി​സ്ട്രി​ക്റ്റ് കോ​ട​തി ജ​ഡ്ജി ജെ​സ്സേ എം. ​ഫ​ർ​മാ​ൻ 55 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

2025 ജൂ​ലൈ​യി​ലാ​ണ് മൗ​റീ​ൻ കോ​മി​യെ ട്രം​പ് ഭ​ര​ണ​കൂ​ടം കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ പു​റ​ത്താ​ക്കി​യ​ത്. പി​താ​വ് ജെ​യിം​സ് കോ​മി ട്രം​പി​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യ​തു​കൊ​ണ്ടാ​ണ് ത​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് മൗ​റീ​ൻ കോ​മി കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

പ്ര​സി​ഡ​ൻ്റി​ൻ്റെ അ​ധി​കാ​ര​പ​രി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ അ​റ്റോ​ർ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി​ക്ക് മൗ​റീ​ൻ കോ​മി​യെ പു​റ​ത്താ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഇ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്ന് ജ​ഡ്ജി ത​ള്ളി.2025 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ശ​മ്പ​ളം മൗ​റീ​ൻ കോ​മി​ക്ക് തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റോ​ബ​ർ​ട്ട് മെ​നെ​ൻ​ഡ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ഴി​മ​തി​ക്കേ​സു​ക​ളും ഗി​സ്‌​ലെ​ൻ മാ​ക്സ്വെ​ല്ലി​നെ​തി​രെ​യു​ള്ള സെ​ക്സ് ട്രാ​ഫി​ക്കിംഗ് കേ​സു​ക​ളും മൗ​റീ​ൻ കോ​മി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​ധി ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന മ​റ്റ് ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും. അ​തേ​സ​മ​യം, കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up