Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of The Climate

കാ​ലാ​വ​സ്ഥാ​ പ്ര​തി​സ​ന്ധി​യു​ടെ മാ​ന​വി​ക​മു​ഖം മ​റ​ക്ക​രു​ത്: യു​എ​ൻ ഉ​ച്ച​കോ​ടി​യി​ൽ വ​ത്തി​ക്കാ​ൻ

അ​​ന്‍റാ​​ലി​​യ (തു​​ർ​​ക്കി): കാ​​ലാ​​വ​​സ്ഥാ​​ വ്യ​​തി​​യാ​​നം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ധി​​ക്കു​​ന്ന ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളെ ഇ​​തു​​സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച​​ക​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​ക്ക​​ണ​​മെ​​ന്ന് വ​​ത്തി​​ക്കാ​​ൻ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ക​​ർ​​ദി​​നാ​​ൾ പി​​യെ​​ത്രോ പ​​രോ​​ളി​​ൻ. തു​​ർ​​ക്കി​​യി​​ലെ അ​​ന്‍റാ​​ലി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന 31-ാമ​​ത് യു​​എ​​ൻ കാ​​ലാ​​വ​​സ്ഥാ ഉ​​ച്ച​​കോ​​ടി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യുക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി പ​​ങ്കെ​​ടു​​ത്ത ക​​ർ​​ദി​​നാ​​ൾ, കാ​​ലാ​​വ​​സ്ഥാ​​പ്ര​​തി​​സ​​ന്ധി​​യു​​ടെ "മാ​​ന​​വി​​ക മു​​ഖം’ എ​​പ്പോ​​ഴും ഓ​​ർ​​മി​​ക്ക​​ണ​​മെ​​ന്ന മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദേ​​ശം ഉ​​ച്ച​​കോ​​ടി​​യി​​ൽ ആ​​വ​​ർ​​ത്തി​​ച്ചു.

ഉ​​ച്ച​​കോ​​ടി​​യി​​ൽ രാ​​ജ്യ​​ങ്ങ​​ൾ കൈ​​ക്കൊ​​ള്ളു​​ന്ന തീ​​രു​​മാ​​ന​​ങ്ങ​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ജീ​​വി​​ത​​ത്തെ​​യും ദൈ​​വം ന​​ൽ​​കി​​യ അ​​വ​​രു​​ടെ അ​​ന്ത​​സി​​നെ​​യും മ​​നു​​ഷ്യ​​രാ​​ശി​​യു​​ടെ ഭാ​​വി​​യെ​​യും നേ​​രി​​ട്ടു ബാ​​ധി​​ക്കു​​ന്ന​​താ​​ണ്.

ആ​​ഗോ​​ള​​താ​​പ​​നം 1.5 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ് പ​​രി​​ധി മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ങ്ങ​​ൾ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു​​ണ്ട്. പാ​​രീ​​സ് ഉ​​ട​​മ്പ​​ടി കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പൊ​​തു​​ച​​ട്ട​​ക്കൂ​​ട് ഒ​​രു​​ക്കി​​യെ​​ങ്കി​​ലും രാ​​ഷ്‌​​ട്രീ​​യ ​പ്ര​​തി​​ബ​​ദ്ധ​​ത​​യി​​ലും പ്രാ​​യോ​​ഗി​​ക ന​​ട​​പ​​ടി​​ക​​ളി​​ലും നി​​ക്ഷേ​​പ​​ത്തി​​ലും വ​​ലി​​യ വി​​ട​​വു​​ക​​ൾ തു​​ട​​രു​​ക​​യാ​​ണ്. കാ​​ലാ​​വ​​സ്ഥാ​​പ്ര​​തി​​സ​​ന്ധി​​ക്ക് ഏ​​റ്റ​​വും കു​​റ​​വ് സം​​ഭാ​​വ​​ന ന​​ൽ​​കി​​യ ദ​​രി​​ദ്ര​​ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളും ഭാ​​വി​​ത​​ല​​മു​​റ​​യു​​മാ​​ണ് അ​​തി​​ന്‍റെ ദു​​രി​​ത​​ങ്ങ​​ൾ ഏ​​റ്റ​​വു​​മ​​ധി​​കം അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

കാ​​ലാ​​വ​​സ്ഥാ​​ വ്യ​​തി​​യാ​​ന​​ത്തെ നേ​​രി​​ടു​​ന്ന​​ത് സാ​​മൂ​​ഹി​​ക​​വും സാ​​മ്പ​​ത്തി​​ക​​വും മാ​​നു​​ഷി​​ക​​വു​​മാ​​യ നീ​​തി​​യു​​ടെ പ്ര​​ശ്ന​​മാ​​ണെ​​ന്ന് മാ​​ർ​​പാ​​പ്പ​​യെ ഉ​​ദ്ധ​​രി​​ച്ച് ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. വി​​ശ്വാ​​സി​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം പ്ര​​കൃ​​തി​​സം​​ര​​ക്ഷ​​ണം വി​​ശ്വാ​​സ​​ത്തി​​ൽ​​നി​​ന്ന് ഉ​​രു​​ത്തി​​രി​​യു​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ്.

സ​​ങ്കു​​ചി​​ത​​താ​​ത്പ​​ര്യ​​ങ്ങ​​ൾ സൃ​​ഷ്‌​​ടി​​ക്കു​​ന്ന ഭൗ​​മ​​രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കാ​​ലാ​​വ​​സ്ഥാ പ്ര​​തി​​സ​​ന്ധി​​യി​​ൽ​​നി​​ന്നു ലോ​​ക​​ത്തി​​ന്‍റെ ശ്ര​​ദ്ധ തി​​രി​​ക്ക​​രു​​ത്. സാ​​മ്പ​​ത്തി​​ക​​വി​​ക​​സ​​ന​​വും കാ​​ലാ​​വ​​സ്ഥാ അ​​തി​​ജീ​​വ​​ന​​വും ശാ​​ശ്വ​​ത സ​​മാ​​ധാ​​ന​​വും ഉ​​റ​​പ്പാ​​ക്കാ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മ​​നു​​ഷ്യ​​ന്‍റെ അ​​ന്ത​​സും പൊ​​തു​​ന​​ന്മ​​യും കാ​​ലാ​​വ​​സ്ഥാ​​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ത്തി​​ൽ നി​​ർ​​ത്തു​​ന്ന വി​​ദ്യാ​​ഭ്യാ​​സ ഉ​​ട​​മ്പ​​ടി​​ക്കും ക​​ർ​​ദി​​നാ​​ൾ ആ​​ഹ്വാ​​നം ചെ​​യ്തു. സാ​​മൂ​​ഹി​​ക​​നീ​​തി​​യും പ​​രി​​സ്ഥി​​തി​​നീ​​തി​​യും സ​​മ​​ന്വ​​യി​​പ്പി​​ക്കു​​ന്ന​​താ​​ക​​ണം വി​​ദ്യാ​​ഭ്യാ​​സം. രാ​​ഷ്‌​​ട്രീ​​യ​​വും സാ​​ങ്കേ​​തി​​ക​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ​​ക്കൊ​​പ്പം സാം​​സ്കാ​​രി​​ക​​വും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​വു​​മാ​​യ മു​​ന്നേ​​റ്റ​​ങ്ങ​​ളും അ​​നി​​വാ​​ര്യ​​മാ​​ണ്. ദൈ​​വം ഏ​​ൽ​​പ്പി​​ച്ച സൃ​​ഷ്‌​​ടി​​ക​​ളെ സം​​ര​​ക്ഷി​​ച്ച് സ​​മാ​​ധാ​​ന​​പൂ​​ർ​​ണ​​മാ​​യ ലോ​​കം കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ മു​​ന്നോ​​ട്ടു​​വ​​ര​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​രോ​​ളി​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു.

Latest News

Corehub Up