Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Off To Evade Police

America

പൊലിസിനെ വെട്ടിച്ചു നിർത്താതെ പോയ വാഹനം മറിഞ്ഞു തീപിടിച്ചു; ര​ണ്ട് കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

ഡാ​ള​സ്: ഫോ​ർ​ട്ട് വ​ർ​ത്തി​ലുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ന​വം​ബ​ർ 14-നാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടൊ​യോ​ട്ട സി​യെ​ന്ന വാ​ഹ​നം നി​ർ​ത്താ​ൻ ടെ​ക്സ​സ് ഡിപിഎ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​തെ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യി. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് തീ​പി​ടി​ച്ച നി​ല​യി​ലാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.

അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലി​സും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​തി​ൽ ഡ്രൈ​വ​റും മ​റ്റൊ​രു കു​ട്ടി​യു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഡിപിഎ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up