തിരുവനന്തപുരം: നിയമസഭയിൽ ചർച്ച നടക്കുന്പോൾ ഉദ്യോഗസ്ഥ ഗാലറി ശൂന്യം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിലേക്കു കൊണ്ടു വന്നത്.
നന്ദിപ്രമേയ ചർച്ചയുടെ രണ്ടാം ദിനമായ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഉദ്യോഗസ്ഥ ഗാലറി ശൂന്യമായത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇരിക്കേണ്ട ഗാലറിയുടെ പിൻനിരയിൽ രണ്ടു പേർ മാത്രമേ ഈ സമയത്ത് ഉണ്ടായിരുന്നുള്ളൂ.
ഇതു ശ്രദ്ധയിൽ പെട്ട സ്പീക്കർ ഉദ്യോഗസ്ഥർ സഭയിൽ ഹാജരാകാൻ അറിയിക്കേണ്ടതാണെന്നു പറഞ്ഞു. സഭ പിരിയുവോളം ഗാലറി ശൂന്യമായി കിടന്നു.