Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officials Begins

Kozhikode

വോ​ട്ടെ​ണ്ണ​ല്‍: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​നാ​യി ജി​ല്ല​യി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍, കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഹാ​ള്‍, താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1,410 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ സു​ര​ക്ഷ, കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

ആ​ദ്യ​ദി​ന പ​രി​ശീ​ല​ന​ത്തി​ന് മീ​ഡി​യേ​ഷ​ന്‍ സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സ​ത്യ​ജി​ത്ത്, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് വി. ​വാ​സു​ദേ​വ പ്ര​സാ​ദ്, എ​സ്‌​സി ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഹ​രീ​ഷ്, റ​വ​ന്യൂ റി​ക്ക​വ​റി ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​ബീ​ന, വി​ജി​ല​ന്‍​സ് ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് ഓ​ഫീ​സ​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഇ​ക​ണോ​മി​ക് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ര്‍ സി. ​ഷ​മീ​ര്‍ മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മെ​യ് നാ​ലി​ന് രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും.

Latest News

Corehub Up