Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officials Who Worked I

Wayanad

ചെ​ത​ല​യം റേ​ഞ്ചി​ല്‍ ജോ​ലി ചെ​യ്ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​റു​വ​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്നു

പു​ല്‍​പ്പ​ള്ളി: ചെ​ത​ല​ത്ത് റേ​ഞ്ചി​ല്‍ ജോ​ലി ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കി​ട്ട് അ​വ​ര്‍ ഒ​ത്തു​കൂ​ടി.

2021-2024 കാ​ല​ഘ​ട്ട​ത്തി​ല്‍ ചെ​ത​ല​ത്ത് റേ​ഞ്ചി​ലെ വി​വി​ധ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ നി​ല​നി​ന്ന കാ​ല​ത്തെ അ​തി​ജീ​വി​ച്ച അ​നു​ഭ​വ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കി​ടാ​ന്‍ കു​റു​വാ ദ്വീ​പി​ല്‍ ഒ​ത്തു​കൂ​ടി​യ​ത്. ദേ​ശീ​യ ത​ല​ത്തി​ല​ട​ക്കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ ഈ ​സ​മ​യ​ത്ത് അ​ന്നു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് അ​തി​നെ​യെ​ല്ലാം ത​ര​ണം ചെ​യ്യാ​നാ​യ​തെ​ന്നും യോ​ഗം വ​ലി​യി​രു​ത്തി.

വ​ന​മേ​ഖ​ല​യി​ലെ സ​ങ്കീ​ര്‍​ണ​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​വ​ഹി​ച്ചു. ഏ​ഴ് ക​ടു​വ​ക​ളെ ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നും പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ച്ചു. ക​ബ​നി പു​ഴ​യോ​ര​ത്ത് അ​ട​ക്കം തൂ​ക്കു​വേ​ലി​യി​ട്ട​തു​വ​ഴി വ​ന്യ​മൃ​ഗ​ശ​ല്യം കു​റ​യ്ക്കാ​നും കാ​ടി​റ​ങ്ങി​യ ആ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലെ സ്ഥി​രം പ്ര​ശ്‌​ന​ക്കാ​രാ​യ​പ്പോ​ള്‍ അ​തി​ന് പ​രി​ഹാ​ര​മാ​യി നൂ​ത​ന രീ​തി​യി​ല​ട​ക്കം ആ​വി​ഷ്‌​ക​രി​ച്ച പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് അ​യ​വു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് അ​തെ​ല്ലാം സാ​ധി​ച്ച​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഡി​എ​ഫ്ഒ ഷ​ജ്‌​ന ക​രീം, റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​പി. അ​ബ്ദു​ള്‍ സ​മ​ദ്, പീ​ച്ചി റേ​ഞ്ച് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, ബ​ത്തേ​രി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ടി.​ടി. ന​സ്‌​ന, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​ആ​ര്‍. ഷാ​ജി, കെ.​എ. ഇ​ക്ബാ​ല്‍, ബി.​ബി. സു​നി​ല്‍​കു​മാ​ര്‍, കെ.​പി. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, എ. ​നി​ജേ​ഷ്, കെ.​യു. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര​ട​ക്കം 50 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

 

Latest News

Corehub Up